പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ.@മത്തായി 26:41

ഹോരേഷ്യോ ആർ. പാമർ, 1868 (Yield Not to Temptation) (🔊 pdf nwc). .

ഛായാചിത്രം
ഹോരേഷ്യോ ആർ. പാമർ
(1834–1907)

ഈ ഗീതം ഒരു (ദൈവീക) പ്രചോദനമായിരുന്നു."തത്വം" എന്ന വരണ്ട വിഷയത്തെ കുറിച്ചു ഞാൻ പ്രയത്നിച്ചുകൊണ്ടിരിക്കയായിരുന്നു. എല്ലാം പൂർത്തിയായിക്കഴിഞ്ഞപ്പോൾ ഒരു ആശയം എന്നിൽ ഉദിച്ചു. ഉടനെ ഞാൻ "തത്വത്തെ കുറിച്ചുള്ള ജോലി" ഒരു ഭാഗത്തേയ്ക്കു മാറ്റി വച്ചു് അതിവേഗം എന്റെ കഴിവിന്റെ പരമാവധി വേഗത്തിൽ അതിന്റെ വാക്കുകളും, സംഗീതവും എഴുതി.പിന്നീട് ഒരു സുഹൃത്തിന്റെ വിമർശ്ശനത്തിന്നായി സമർപ്പിച്ചു. മൂന്നാമത്തെ ചരണത്തിൽ ചില വത്യാസങ്ങൾ വരുത്തി, എന്നാൽ ആദ്യത്തെ രണ്ടു ചരണങ്ങൾ ഞാൻ ആദ്യം കുറിച്ചിട്ടതുപോലെ തന്നെ ആണു- നന്മക്കായുള്ള ഒരു ശക്തിയായി ഇത് തീർന്നതിൽ ഞാൻ ഭക്തിയാദരം നന്ദിയുള്ളവനാണ്.

സാങ്കി, p. 313


ഈ സുവിശേഷ ഗാനം…(ന്യൂയോർക്കിലെ) സിംഗ് സിംഗ് എന്ന സ്ഥലത്തെ തടവറയിലെ വിപ്ലവത്തിനു അന്ത്യം കുറിച്ചു എന്ന് പറയപ്പെടുന്നു. ഈ കഥയിൻ പ്രകാരം, ഒരു യുവതി, അവിടുത്തെ സ്ത്രീകളുടെ വിഭാഗം ഒരു ഞായറാഴ്ച സായാഹ്നത്തിൽ സന്ദർശ്ശിക്കയായിരുന്നു. (ഒരു കാലത്ത് സിംഗ് സിംഗ് തടവറയിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പാർപ്പിച്ചിരുന്നു). അന്തേവാസികൾക്ക് വരാന്തയിൽ ഇരുന്നു അവരുടെ പ്രസംഗം കേൾക്കാനും അവരോടൊപ്പം,പാടുവാനും അനുവാദം ഉണ്ടായിരുന്നു. അപ്പോൾ ഒരു സൂക്ഷിപ്പുകാരി ഒരു നിർദ്ദേശം കൊടുത്ത ഉടനെ, തടവുകാരികൾ എല്ലാവരും ചേർന്നു എതിർക്കുവാനും, ആർപ്പുവിളിക്കുവാനും അശ്ലീലം കൊണ്ട് അന്തരീക്ഷത്തെ മുഖരിതമാക്കുവാനും ആ ശബത്തു ദിവസത്തിൽ ഇടയായി. സ്ത്രീകളുടെ വിപ്ലവം പുരുഷന്മാരുടെ വിപ്ലവങ്ങളെക്കാളേറെ നിയന്ത്രണാധീനമാക്കുവാൻ പ്രയാസമുള്ളതാണെന്നു പരക്കെ അറിയാവുന്നതാണ്. സൂക്ഷിപ്പുകാരി ഉടനെ തന്നെ പുരുഷന്മാരുടെ വിഭാഗത്തേക്കു സഹായം ആവശ്യപ്പെട്ടു. പെട്ടെന്നു എല്ലാ ബഹളങ്ങളെക്കാൾ ഉപരിയായി വളരെ ഉച്ചത്തിൽ വ്യക്തമായ സ്വരം ഉയർന്നു, "ശോധനയിൽ വീഴല്ലേ, വീഴ്ച്ച പാപം, വേറെ ജയം ഉണ്ടാം ഒരു ജയത്താൽ, നന്നായ് പൊരുതി രാഗാദി അടക്ക; യേശുവെ നോക്കെന്നും താൻ നടത്തിടും" ഒരു ശാന്തത വിപ്ലവത്തെ ശാന്തമാക്കി. ഓരോരുത്തരായി ആ ഗാനത്തിൽ പങ്കു ചേർന്നു ഒടുവിൽ ഒരു വരിയായി ശാന്തരായി, അവരവരുടെ തടവറകളിലേക്കു അടിവച്ചു നീങ്ങി.

സ്റ്റബർ, p. 512

ശോ-ധനയിൽ വീഴ-ല്ലേ; വീഴ്-ച പാപം
വേറെ ജയം ഉണ്ടാം ഒരു ജയത്താൽ
നന്നായ് പൊരുതി രാ-ഗാതി അടക്ക
യേശുവേ നോക്കെന്നും താൻ നടത്തിടും

യാചിക്കേശു സഹായം
ആശ്വാസം ബലം കാവൽ
യേശു മനസ്സുള്ളോനാം
താൻ നിന്നെ നടത്തും

ദുഷ്ടസഖിയും ദുർ-വാക്കും ത്യജിക്ക
ദൈ-വതിരുനാമം ചൊൽ ഭക്തിയോടെ
വി-വേകം എരിവു- നേർ ദയ കൊൾക
യേശുവേ നോക്കെന്നും താൻ നടത്തിടും

ദൈവം കിരീടം നൽ-കും വിജയിക്കു
വിശ്വാസം ജയി-ക്കും തോൽവി വന്നേക്കാം
രക്ഷകൻ എകും നൽ-ബ-ലം നമുക്ക്
യേശുവേ നോക്കെന്നും, താൻ നടത്തിടും.