പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.@അപ്പോസ്തോലപ്രവർത്തികൾ 12:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ചാൾസ് വെസ്ലി, സാംസ് ആൻഡ്‌ ഹിംസ്, 1738 (And Can It Be That I Should Gain?). സൈമണ്‍ സഖറിയ, 2013.

സജിന, തോമസ് കാംബൽ, 1825 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
(1707–1788)

പ്ര-ശം-സിപ്പാനെനിക്കില്ലേ എൻ ര-ക്ഷകൻ രക്തം അല്ലാതെ
ഞാൻ ഭയന്നോടി ചാവിനെ മരി-ച്ചവൻ എന്റെ മൂലമായ്
ആശ്ച്ര്യമേ മഹൽ സ്നേഹം; മരിച്ചെൻ ദൈവമെൻ പേർക്കായ്
ആശ്ച്ര്യമേ മഹൽ സ്നേഹം; മരിച്ചെൻ ദൈവമെൻ പേർക്കായ്

ആ-ര-റിവൂ രഹസ്യങ്ങൾ! അമർത്യനായോൻ ക്രൂശിങ്കൽ!
ര-ക്ഷിപ്പാനായി നോക്കുന്നു സാറാഫുകൾ ദേവ സൂനുവെ
ഭൂ ആർക്കട്ടെ കൃപ മാത്രം ദൂതർക്കതോ അപ്രമേയം
ഭൂ ആർക്കട്ടെ കൃപ മാത്രം ദൂതർക്കതോ അപ്രമേയം

താ-തൻ പീഠം താൻ വിട്ടല്ലോ; അതുല്ല്യമാം വൻ കൃപയാലെ
ആദാമിൻ മക്കൾക്കായി വന്നു, രക്തം ചൊരിഞ്ഞവൻ ക്രൂശിങ്കൽ
സൗജന്യമാം കൃപയാലെ ദൈവമെന്നെ ഇന്നു കണ്ടെത്തി!
സൗജന്യമാം കൃപയാലെ ദൈവമെന്നെ ഇന്നു കണ്ടെത്തി!

പാപത്തിനാൽ ബന്ധിതനായ് എൻ ആത്മാവു വലഞ്ഞപ്പോൾ
എന്നിൽ പതിഞ്ഞു നിൻ ദൃഷ്ടി; ഇരുട്ട് വിട്ട് ഞാൻ പാഞ്ഞോടി
ബന്ധനം പോയ് സ്വതന്ത്രനായ്; മുന്നോട്ടാഞ്ഞു പിൻഗമിപ്പാൻ
ബന്ധനം പോയ് സ്വതന്ത്രനായ്; മുന്നോട്ടാഞ്ഞു പിൻഗമിപ്പാൻ

ഇമ്പ സ്വരം ഞാൻ കേൾക്കുന്നു നിൻ പാപം ഞാൻ ക്ഷമിച്ചെന്നു
രക്ഷകൻ രക്തം നിൻ ചാരെ- അകറ്റും ദൈവത്തിൻ വൻ കോപം
തൻ മുറിവേകും നൽ ജീവൻ; എൻ ഹൃത്തിൽ നാഥൻ വാഴുന്നു.
തൻ മുറിവേകും നൽ ജീവൻ; എൻ ഹൃത്തിൽ നാഥൻ വാഴുന്നു

ന്യാവിധി ഭയമില്ലാ; യേശു-വിൻ സർവ്വം എൻ സ്വന്തം!
എൻ ശിരസ്സാം താൻ വാഴുന്നു; നീതി വസ്ത്രം ധരിച്ചോനായ്
ചെല്ലാം സധൈര്യം സിംഹാസനേ; ക്രിസ്തൻ നല്കി എൻ കിരീടം
ചെല്ലാം സധൈര്യം സിംഹാസനേ; ക്രിസ്തൻ നല്കി എൻ കിരീടം