ആ-ശ്വ-സിക്ക നിൻ കൂടെ ഉണ്ട് കർത്തൻ,
ക്രൂ-ശേ-ന്തുക നിൻ വേദന-കളിൽ,
ദാ-ന-ങ്ങൾക്കായ് ദൈവത്തിൽ ന-മ്പുകെന്നും,
വിശ്വസ്തനായ് പാർക്കുക എന്നുമേ,
ആ-ശ്വ-സിക്ക നിൻ കൂടെ സ്വർഗ്ഗ മിത്രം,
മുൾ പാതയിൽ നൽ അന്ത്യത്തോളവും!
വി-ശ്ര-മിക്ക, ക-രുതും ദൈ-വമെന്നും,
നിൻ ഭൂ-ത-വും നിൻ ഭാവി സർ-വ്വവും,
നിൻ ധൈര്യവും പ്ര-ത്യാശയും ഇളകാ,
അജ്ഞത എ-ല്ലാം പോകും അ-ന്നാളിൽ,
വിശ്രമിക്ക കാറ്റും അല-യും നീങ്ങും,
തൻ ആജ്ഞയാൽ അ-നുസരിച്ചവ!
ആ-ശ്വ-സിക്ക നിൻ മിത്രം വേർ-പെടുമ്പോൾ,
കൂരിരുട്ടും കണ്ണീരും പാതയിൽ,
അന്നാളിൽ നീ അറിയും തന്റെ സ്നേഹം,
താൻ അണയും നിൻ ചാരെ ചേരുവാൻ,
വിശ്രമിക്ക, യേശു നിൻ ക-ടം വീട്ടും,
അപൂർണ്ണത താൻ പൂർണ്ണമാക്കിടും.
വി-ശ്ര-മിക്ക, നാഴിക വ-ന്നിടുന്നു,
കർ-ത്തനുമായ് വാ-ണിടും നാളതിൽ
ഭയം നിരാ-ശ സർവ്വം അ-കന്നീടും
ദുഃഖം പോകും സ-ന്തോഷം വാണീടും
ആ-ശ്വ-സിക്ക കണ്ണുനീർ താൻ തുടക്കും
സർവ്വം ശാന്തം നാം കാണും അന്നാളിൽ
ആ-ശ്വ-സിക്ക: പാടീടാം സ്തോത്രമെന്നും,
ഭൂവിങ്കലും വിശ്വാസാൽ വാനിലും,
നിനയ്ക്കുവിൻ തന്നെ നിൻ വേല, വാക്കിൽ,
താൻ അൻപിനാൽ കടാക്ഷിച്ചീടുമേ,
വിശ്രമിക്ക: കാർമേഘം നീങ്ങി പോകും,
തൻ മുഖമോ അതേറ്റം ശോഭിക്കും!