കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.@ലൂക്കോസ് 2:11
ഛായാചിത്രം
ജോൺ ബ്രൗൺലീ
1857–1925

കോസ്മാസ് ദി മെലൊഡിസ്റ്, 760 (Χριστὸς γεννᾶται δοξάσατε, ക്രിസ്തു മഹത്വവാനായി ജനിച്ചു). ഗ്രീക്ക് ഭാഷയിൽ നിന്നും ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്തതു ജോൺ ബ്രൗൺലീ, ഹിംസ് ഓഫ് ദി ഗ്രീക്ക് ചർച്ച് (ലണ്ടൻ: ഒലിഫെന്റ്, ആന്റേഴ്‌സൺ & ഫെറിയർ, 1900), പേജുകൾ 28–29. സൈമണ്‍ സഖറിയ, 2017.

ഇർബി ഹെൻറി ജെ. ഗോൺട്ട്ലെറ്റ്, 1849 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു,
ജാ-ത-നാ-യ് നാം, പോയ് കാണാം.
ഗാ-നം പാ-ടി സ്വീകരിക്കാം,
ലോ-കർ വാഴ്-ത്തും നാഥനെ.
രാ-ജാ-വായ് വരുന്നൂ താൻ,
ലോകർ വാഴ്-ത്തി പാടട്ടെ!

തൻ സ്വ-രൂപം പൂണ്ട മർത്യൻ,
പാപം ത-ന്നിലാണ്ടുപോയ്;
ആശയറ്റു മ്ലേശ്ചനായി,
നാറും ജീർണ്ണവസ്ത്രവും;
എന്നാലോ നൽ ദൈവം താൻ
ശുദ്ധിനൽകി രക്ഷിച്ചു.

സ്വർഗ്ഗോ-ന്നതികളിൽ നിന്നും
കൃപ തോ-ന്നി രക്ഷിച്ചു.
നമ്മു-ടെ ദൈവത്തിൻ സ്നേഹം,
ഭൂമി തന്നിൽ പാർത്തല്ലോ!
കന്യക തൻ മാതാവായ്,
മർത്യര-ക്ഷക്കുരുവായ്.

ദൈവമേ നീ തന്നെ, ജ്ഞാനം,
ശക്തിയും, വചനവും.
മാനുഷർക്കു അപ്രമേയം,
വാനോർക്കും വൻ വിസ്മയം!
മർത്യരൂപൻ വിൺരാജൻ,
വന്ദിക്കാം ആരാധിക്കാം.