ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ.@ലൂക്കൊസ് 14:15
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, 'ഹിംസ് ഫോർ ദോസ് ദാറ്റ് സീക്ക് ആൻഡ്‌ ദോസ്ദാറ്റ് ഹേവ് റിഡംഷൻ ഇൻ ദി ബ്ലഡ് ഓഫ് ജീസസ് ക്രൈസ്റ്റ്', 1747 (Come, Sinners, to the Gospel Feast). സൈമണ്‍ സഖറിയ, 2013.

ഹേർസ്ലി, കത്തോലിഷ്യസ് ഗെസാംബുഹ് (വിയന്ന: 1774); 1855 ലെ മെട്രിക്കൽ സാൾടർ നോട്‌ അവലംബം (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

പാപികളെ വന്നീടുവിൻ
സുവിശേഷത്തിൻ സദ്യക്കായ്
ദൈവ അതിഥിയായ് വരൂ
തൻ ക്ഷണനം നീ തള്ളല്ലെ

ദൈവ വിളി ഞാൻ ഘോഷിക്കും
എല്ലാരേയും വിളിക്കുന്നു
പാപികളെ വന്നീടുവിൻ
എല്ലാം നിവർത്തിച്ചേശു താൻ

അരിഷ്ട പാപീ നീ വരൂ
അലയും നീ വിശ്രാമം കൊൾ
ദരിദ്രരെ അരിഷ്ടരേ
ശ്രവിച്ചീടിൻ ക്രിസ്തൻ വിളി

വന്നു പങ്കാളിയാകുവിൻ
പാപം വിട്ടു തൻ സദ്യയിൽ
നല്ലവനാം നിൻ ദൈവത്തിൻ
ദേഹം രക്തം രുചിച്ചിടീൻ

ആശയറ്റുള്ളോരാത്മാവേ
നിന്നോടായ് ഞാൻ വിളിക്കുന്നു
ക്രിസ്തു മരിച്ചു നീ ജീ-വിപ്പാൻ
താൻ മൂലം നീ നൽ ശുദ്ധനായ്‌

ദൈവ ശബ്ദം ഞാൻ ചൊല്ലട്ടെ
ക്രിസ്തുവിൽ വന്നു ജീവിക്ക
തൻ സ്നേഹം മുറ്റും വ-രിയട്ടെ
വ്യർത്ഥമാക്കല്ലേ രക്ഷയെ

നിർബന്ധിക്കുന്നു തൻ സ്നേഹം
കീഴ്പെടുത്തുന്നു തൻ സ്നേഹം
ദൈവസ്നേഹം വിട്ടോടാതെ
തൻ സ്നേഹചൂടിൽ ശാന്തി കൊൾ

രക്തമൂറും തൻ യാഗം കാണ്‍
കണ്‍ തുറന്നു നീ ദർശ്ശിക്ക
ക്രൂശതിൻ രക്ഷ ദിവ്യമാം
സൗജന്യമായ് നീ പ്രാപിക്ക

ഇന്നു തന്നെ രക്ഷാദിനം,
ഒട്ടും നീ താമസിക്കല്ലേ
ഇക്ഷണം നീ വന്നീടുക
അവന്നായ് നീ ജീവിക്കുക