
ജോൺസൺ ഓട്ട്മേൻ, ജൂണിയർ, സോങ്ങ്സ് ഫോർ യങ്ങ് പീപ്പിൾ'-ൽ നിന്നും. എഴുതിയതു എഡ്വിൻ എക്സൽ (ചിക്കാഗോ, ഇല്ലിനോയ്: ക്‌ർട്സ് & ജന്നിങ്ങ്സ്, 1897), നംബർ: 34 (Count Your Blessings); .
എഡ്വിൻ ഒ. എക്സൽ (🔊 pdf nwc).

ലോക ശോക സാഗരെ നീ മുങ്ങുമ്പോൾ
ആകുലപാത്രവാനായ് നീ തീരുമ്പോൾ
കർത്തൻ വാർഷിപ്പിക്കും അനുഗ്രഹങ്ങൾ
എത്രയെന്നു ചിന്തിക്കിച്ചേറ്റം മോദിക്ക
പല്ലവി
എത്ര മോദമുണ്ടീ-ന്നേരത്തിൽ
ദൈവത്തിൻ കരുണയോർക്കുമ്പോൾ
ഉല്ലസിക്ക ഭാരവാഹിയെ!
ഈശനേറ്റം കരുതുന്നു നിനക്കായ്
പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ?
ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ?
സന്ദേഹം വേണ്ട നീ കാണും ആശ്വാസം
ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ
നശ്വരമാം ധനത്തെ നീ കാണുമ്പോൾ
ലേശം വിഷാദം അസൂയയും വേണ്ട
ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ്
കല്ലോല തുല്യമാം അല്ലൽ വന്നീടിൽ
തെല്ലും ഭീതി വേണ്ടല്ലോ മനതാരിൽ
കർത്തൻ നൽകും ആശിസ്സുകൾ ഓർത്തേവം
സ്വർഗ്ഗം ചേരും നേരം വരെ മോദിക്ക