തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.@യോഹന്നാന്‍ 3:16
ഛായാചിത്രം
റവ. കെ. പി. ഫിലിപ്പ്
1916–1991

റവ. കെ. പി. ഫിലിപ്പ് (1916–1991).

റവ. കെ. പി. ഫിലിപ്പ്; രാഗം ക്രമപ്പെടുത്തിയത്: ജോ ഉതുപ്പ്, 2012 (🔊 pdf).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

പല്ലവി

ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! (2)
ചരണങ്ങള്‍

അബ്ബാ! താതാ! എന്നു ഞങ്ങള്‍
വിളിച്ചീടുവാന്‍ (2)
അംബരവാസിയാം ദൈവം (2)
പുത്രത്വം തന്നു-

ജീവാഹാര പാനീയമാം
പ്രാണനായകന്‍ (2)
ജീവനറ്റ പാപികള്‍ക്കു(2)
ജീവനെ തന്നു-

നല്ലിടയനാകുന്നെന്നു
വല്ലഭന്‍ ചൊല്ലി(2)
ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2)
അല്ലല്‍ നീങ്ങിടാന്‍-

സത്യ മുന്തിരി വള്ളിയാം
പുത്രനാം ദൈവം(2)
ചെത്തി ശുദ്ധമാക്കും ഫലം (2)
അധികം കായ്പാന്‍-

ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം
പകര്‍ന്നു നമ്മില്‍ (2)
നമ്മെ താന്‍ സ്നേഹിച്ച പോലെ (2)
നമ്മള്‍ സ്നേഹിപ്പാന്‍-