🡅 🡇 🞮

ദൈവസമാധാനം ഇമ്പ നദി പോല്‍

ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും. യെശയ്യാവ് 66:12
portrait
ജെയിംസ് മൌണ്ടന്‍
(1844–1933)

ഫ്രാന്‍സിസ് ആര്‍. ഹാവെര്‍ഗെല്‍, 1876 (Like a River Glorious). ഹിംസ് ഓഫ് കോണ്‍സിക്രേ ഷന്‍ ആന്‍ഡ്‌ ഫെയ്ത്തി ല്‍ ആദ്യമായി പുറത്തു വന്നു. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് റവ. തോമസ്‌ കോശി 1938 ല്‍ വിശുദ്ധ ഗീതങ്ങള്‍ ളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകം ടി. പി. വര്‍ഗ്ഗീസ് എം.എ. ബി.പീടിയാട്രിക്സ് എൽ. റ്റി (ടൊറന്റോ). കുന്നംകുളം എ. ആര്‍.പി. പ്രസ്സില്‍ അച്ചടിച്ചത്. ഗീതം നമ്പര്‍. 234.

വീ വ്വേലി, ജെയിംസ് മൌണ്ടന്‍, 1876 (🔊 ).

ഛായാചിത്രം
ഫ്രാന്‍സിസ് ആര്‍. ഹാവെര്‍ഗെല്‍.
(1836–1879)

ദൈവസമാധാനം ഇമ്പ നദി പോല്‍
അന്‍പോടൊഴുകുന്നു ശീഘ്രഗതിയായ്
നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും
വിരഞ്ഞതിലേവം എല്ലാ ദിനവും

പല്ലവി

സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം
തിരുമൊഴിയാലെ സമ്പൂര്‍ണ്ണാശ്വാസം

ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താന്‍
ശത്രു ഭയം തീരെ ഇല്ലിനി മേലാല്‍
ചഞ്ചലമെന്നിയെ കാക്കുന്നവിടെ
ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ-

സൂര്യ ഘടികാരം തന്നില്‍ തിരിയും
ച്ഛായ പോല്‍ വിചാരം തുമ്പം സര്‍വ്വവും
സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം
പൂര്‍ണ്ണമനസ്സാലെ തന്നില്‍ ചേര്‍ന്നിടാം