ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല.@മത്തായി 9:12
ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

ജോണ്‍ എച്ച്. സ്റ്റൊക്ടന്‍, 1869 (🔊 pdf nwc).

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
നിന്‍ രാജ്യത്തിനോരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു.

പല്ലവി

യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം

നിന്‍ രാജ്യത്തില്‍ ഒരന്യനായ്‌ ഭൂമിയില്‍ ഞാന്‍ ഉഴന്നു.
നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു

പല്ലവി

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍

പല്ലവി

എന്‍ നാമം മായ്ച്ചു കളവാന്‍ പിശാചിനാല്‍ അസാദ്ധ്യം
എന്‍ യേശു ശക്തന്‍ കാക്കും താന്‍ രക്തത്തിന്‍ സമ്പാദ്യം

പല്ലവി

മൃത്യുവിന്‍ നാള്‍ സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം
എന്‍ ജീവന്‍ ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം

പല്ലവി

തന്‍ ന്യായതീര്‍പ്പ് കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശു രാജന്‍ ചൊല്‍ നിത്യാനന്ദം നൽകീടും

പല്ലവി

സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം

പല്ലവി