ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു…@2 ദിനവൃത്താന്തം 2:4
ഛായാചിത്രം
ലോറൻസ് റ്റിയൂട്ടിട്
(1825–1897)

ലോറൻസ് റ്റിയൂട്ടിട്, 1864 (Father, Let Me Dedicate). ഇംഗ്‌ളണ്ടിലെ ലിയാ മാഴ്സ്റ്റൺ, വാർവിക്ഷയർ എന്ന സ്ഥലത്തെ വികാരി ആയിരിക്കെ ആണു റ്റിയൂട്ടിട് ഇതു എഴുതിയതു. .

ഫാദർ, ലെറ്റ് മി ഡെഡിക്കേറ്റ്, ജോർജ്ജ് എ. മേക്ക്ഫാരൻ, ഹിംസ് ആൻഷ്യന്റ് ആന്റ് മോഡേൺ' -ൽ നിന്നും, 1872 (🔊 pdf nwc).

ഛായാചിത്രം
ജോർജ്ജ് എ. മേക്ക്ഫാരൻ
(1813–1887)

ദൈവമേ ഈ ആണ്ടിനെ
പ്രതിഷ്ഠിക്കുന്നു
എടുപ്പാൻ എൻ പങ്കിനെ
കാത്തിരിക്കുന്നു
ഇല്ലെനിക്കിതല്ലാതെ
പ്രാർതഥന വേറെ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

കുട്ടി തന്റെ ഇഷ്ടം പോലെ
ആഗ്രഹിക്കാമോ?
താതൻ നന്മ അല്ലാതെ
നിത്യം നൽകുമോ?
തന്നതെല്ലാറ്റിനുമേ
സ്തോത്രമെന്നുമേ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

ഇന്നും നീ സന്തോഷത്തെ
എനിക്കു തന്നാൽ
ഇമ്പമാം പ്രകാശത്തെ
എന്മേൽ വീശിയാൽ
എൻ ഹൃദയമെപ്പോഴും
ചൊല്ലീടും ഇദം
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

ക്രൂശു ഞാൻ എടുക്കുവാൻ
നിൻ ഹിതം എങ്കിൽ
ലാഭം നഷ്ടമാകുവാൻ
സംഗതി എങ്കിൽ
നിൻ പുത്രൻ ചൊന്നപോലെ
എന്നും എന്നുള്ളിൽ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.