ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.@ലൂക്കൊസ് 23:43
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഒറീലിയസ് പ്രുഡൻഷ്യസ്, ലീബർ കാതിമെറിനോണ്‍, 4 ലാം നൂറ്റാണ്ട് (ഡേയൂസ് ഇഗ്നേ ഫോണ്‍സ് അമിമാറും); ലാറ്റിനിൽ നിന്നും ഇംഗ്ളീഷിലേക്കുതർജ്ജിമ ചെയ്തതു പിയേഴ്സി ഡ്രീമർ ഇംഗ്ളീഷ് ഹിമ്നൽ (ലണ്ടൻ: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1906), നമ്പർ 352. സൈമണ്‍ സഖറിയ, 2014.

ഓൾഡ്‌ 124 ത്ത് ജനീവൻ സാൾട്ടർ, 1551 (🔊 pdf nwc).

ആത്മദാതാവാം സ്വർഗ്ഗീയ താതാ
ദേഹദേഹിയെ ഒന്നായ്‌ ചേർക്കുകേ
അപൂർണ്ണനെന്നെ പൂർണ്ണനാക്കുകേ
നിൻ പുത്രജ്ഞാനം എന്നിൽ നൽകുകേ
വീണ്ടും നിൻ വാസം എന്നി-ലാ-ക്കുകേ

മണ്ണിൽ നിന്നും നിൻ ദിവ്യ സ്വരൂപം
നിൻ ദിവ്യ വാക്കാൽ നിർമ്മിച്ചതു പോൽ
മണ്ണിൽ നിന്നും നീ അന്നുയർപ്പിച്ചു
ഞങ്ങളിൻ വാഞ്ച പൂർത്തിയാക്കുകേ
ആത്മാവെ സൌഖ്യത്തോടെ കാ-ക്കു-കേ

വാട്ടമില്ലാത്ത പൂക്കൾക്കു മദ്ധ്യേ
ശുദ്ധരിൻ വാസം നിത്യമാ-ദേശേ
പാതാളത്തിന്മേൽ ജയം നീ നേടി
ക്രൂശിലെ കള്ളൻ നേടി നിൻ രക്ഷ
ഞാനും നിൻ ക്രൂശിൽ വീണു കേ-ഴു-ന്നു

മിന്നി തിളങ്ങും സ്വർലോക പാതെ
നിന്റെ ഈ ദാസൻ (ദാസി) സഞ്ചരിക്കുമ്പോൾ
കാത്തു കൊൾക പറുദീസാ വരെ
തൻ പിതാവിൻ ഭവനേ ഭദ്രമായ്‌
നീ ഉയർപ്പിക്കും നാൾ വ-രും-വരെ