എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.@എഫെസ്യർ 6:16–17
ഛായാചിത്രം
ഫേനി ക്രോസ്ബി
1820–1915

ഫേനി ക്രോസ്ബി, ജെ. ലിങ്കൺ ഹാൾ, ഇത്യാദി പേർ രചിച്ച 'ദി സർവീസ് ഓഫ് പ്രെയ്സ്'-ൽ നിന്നും. (ഫിലാഡൽഫിയ, പെൻസിൽവാനിയ: ഹാൾ-മേക്ക് കമ്പനി, 1900), നമ്പർ 142 (Forward, Soldiers). ചില കീർത്തനങ്ങളിൽ രചയിതാവിന്റെ പേരു, ഫേനി ക്രോസ്ബിയുടെ അപരനാമമായ "എച്ച്. ഡി. കെ." എന്നു ചേർത്തിരിക്കുന്നു. സൈമണ്‍ സഖറിയ, 2017.

ഇൻഡ്യാന, ഓൾഡ് സ്‌കോട്ടിഷ് രാഗം (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ധീ-രരാ-യ് മു-ന്നേ-റി പോകാം,
ദൈ-വ വി-ളി കേൾ;
ധീ-രത തെ-ളിയിക്ക നീ,
ധീ-രർ പാതയിൽ.

പല്ലവി

യേ-ശുവിൻ ക്രൂ-ശുയർത്തീടാം,
സർ-വ്വ ശക്തിയായ്.
ര-ക്ഷകന്റെ നാ-മം പാടാം,
യു-ദ്ധ ഗാ-ന-മായ്.

ധ-രിപ്പിൻ സർ-വ്വാ-യുധങ്ങൾ,
യേ-ശു നാ-യകൻ.
സാ-ത്താൻ സൈ-ന്യം നേ-രി-ടേണം,
ജ-യം കൃപയാൽ.

നാ-യകൻ തൻ ആ-ജ്ഞ കേൾപ്പിൻ,
ആ-ത്മ വാളേന്തൂ.
കീ-ഴടക്കാൻ മു-ന്നേ-റിടാം,
വേ-ദ വാക്യത്താൽ.

ത-ന്നിൽ വി-ശ്വസി-ക്കുന്നവർ,
പാ-ടും ഹോശാന്ന.
തൻ കൊടി കീഴ് പ്രാ-പി-ച്ചീടും,
ജീ-വ കി-രീടം.