അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.@ലൂക്കൊസ് 14:33
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ജഡ്സണ്‍ ഡബ്ല്യൂ. വാൻ.ഡി വെന്റെർ, 1896 (I Surrender All). സൈമണ്‍ സഖറിയ, 2013.

വിൻഫീൽഡ് എസ്സ്‌.വീഡൻ, 1896 (🔊 pdf nwc). വീഡൻ അസംഖ്യം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എങ്കിലും ഈ ഗാനം ആയിരുന്നിരിക്കണം അദ്ദേഹത്തിനു ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്: ഇതിന്റെ തലക്കെട്ടാണു അദ്ദേഹത്തിന്റെ ശവകുടീരത്തിൽ കാണപ്പെടുന്നതു.

ജോര്ജ്ജ് സെബ്രിംഗിന്റെ* നാടായ ഒഹായോവിലെ കിഴക്കേ പലസ്തീനിൽ ഒരു യോഗം നടത്തിക്കൊണ്ടിരുന്നപ്പോൾ ആണു ഞാൻ ഈ ഗാനം എഴുതിയത്. (*സെബ്രിംഗ് ഓഹായോവിൽ 'സെബ്രിംഗ് കേമ്പ്മീറ്റിംഗ് ബൈബിൾ കോണ്‍ഫ്രസ്‌' സ്ഥാപിച്ചയാളും പിന്നീട് ഫ്ലോറിഡായിലെ സെബ്രിംഗ് പട്ടണം പണിതയാളും) മുഴുസമയം സുവിശേഷ പ്രസംഗികനാകണോ അതോ എന്റെ കലാ പാടവം മെച്ചപ്പെടുത്തണമോ എന്നു ഞാൻ കുറെ നാൾ മല്ലടിച്ചു കൊണ്ടിരുന്നു. ഒടുവിൽ എന്റെ ജീവിതത്തിലെ ആ വഴിത്തിരിവിന്റെ നാഴിക വന്നെത്തി, ഞാൻ എല്ലാം സമർപ്പിച്ചു. എന്റെ ജീവിതത്തിലേയ്ക്കു ഒരു പുതിയ ദിവസം ആഗതമായി. ഞാൻ ഒരു മുഴുസമയ സുവിശേഷകനാവുകയും എന്റെ ആത്മാവിന്റെ ആഴത്തിൽ അതുവരെയും എനിക്കു അജ്ഞാതമായി കിടന്നിരുന്ന ഒരു കഴിവു കണ്ടെത്തുകയും ചെയ്തു.ദൈവം എന്റെ ഹൃദയത്തിൽ ഒരു ഗാനം ഒളിപ്പിച്ചു വെച്ചിരുന്നു, നേർമ്മയേറിയ ഒരു തന്ത്രിക തൊട്ടു അവൻ എന്നെ പാടുമാറാക്കി.

ജഡ്സണ്‍ ഡബ്ല്യൂ. വാൻ.ഡി വെന്റെർ

നല്കിടുന്നു യേശുവിന്നായ്
എന്നെ തന്നെ സമ്പൂർണ്ണം
എന്നും സ്നേഹിച്ചാശ്രയിക്കും
എന്നും പാർക്കും തൻ മുൻമ്പിൽ

പല്ലവി

നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം
രക്ഷകാ ഞാൻ നിന്റെ മുമ്പിൽ
നല്കിടുന്നെല്ലാം

നല്കിടുന്നു യേശുവിന്നായ്
താഴ്മയോടെ തൻ പാദേ
ലോകമോഹം വിട്ടൊഴിഞ്ഞു
യേശുവേ നീ കൈക്കൊൾക

നല്കിടുന്നു യേശുവിന്നായ്
പൂണ്ണനാക്കൂ രക്ഷകാ!
ശുദ്ധാത്മാവെ തോന്നിച്ചെന്നിൽ
വഴ്കെന്നുള്ളിൽ സ്വന്തമായ്.

നല്കിടുന്നു യേശുവിന്നായ്
ഏകിടുന്നു എൻ സ്വന്തം
സ്നേഹം ശകതി നിറച്ചെന്നിൽ
ആശിഷം ചൊരികെന്മേൽ

നല്കിടുന്നു യേശുവിന്നായ്
ശുദ്ധാത്മാവു വന്നെന്നിൽ!
രക്ഷയിൻ സന്തോഷം തന്നു
സ്തോത്രം സ്തുതി നാഥനു!