ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.@റോമർ 11:29
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഫ്രഡ്രിക്ക് എൽ. ഹോസ്മർ, 1908 (Forward Through the Ages). കാലിഫോർണിയയിലെ ബർക്കിലി എന്ന സ്ഥലത്തെ ഫസ്റ്റ് യൂണിറ്റേറിയൻ സഭയിലെ പാതിരി ആയിരിക്കെ ഹൊസ്‌മർ ഈ ഗാനം എഴുതി.അദ്ദേഹത്തിന്റെ 'തോട്ട് ഓഫ് ഗോഡ്' (ദൈവ ചിന്ത) മൂന്നാം ലക്കത്തിൽ (1918) അതു പ്രസിദ്ധീകരിച്ചു. സൈമണ്‍ സഖറിയ, 2017.

സെന്റ് ഗർറ്റ്‌റൂഡ് ആർതർ എസ്സ്. സള്ളിവൻ, 1871 (🔊 pdf nwc).

ഛായാചിത്രം
ആർതർ എസ്സ്. സള്ളിവൻ
(1842–1900)

ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ,
കാലമെത്രയായി പിൻ ചെല്ലുന്നിതാ.
ആത്മവരം വേറെ, ലക്ഷ്യം ഒന്നത്രേ,
താലന്തുകൾ വേറെ, കിരീടം ഒന്നു!

പല്ലവി

ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ,
കാലമെത്രയായി പിൻ ചെല്ലുന്നിതാ.

സ്നേഹ ശോഭ വാഴും ആ സാമ്രാജ്യത്തിൽ,
വിശ്വാസാൽ നാം കാണും അദ്ധ്വാനിക്ക നാം
പ്രവാചകർ ചൊല്ലി, ശുദ്ധർ സാക്ഷിച്ചു,
സംഗീതജ്ഞർ പാടി, വീരർ മരിച്ചു!

വീഴ്ചയിലും പിന്നെ വാഴ്ച തന്നിലും,
ഏകരല്ല നാമോ ദൈവമക്കളാം.
ദൈവേഷ്ടത്താൽ നമ്മൾ ബ-ന്ധിതരത്രെ,
ഒന്നിച്ചങ്ങു നീങ്ങാം ലക്ഷ്യം നേടീടാൻ!