ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.@1 കൊരിന്ത്യര്‍ 13:1–3
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹാല്‍ എച്ച്. ഹോപ്‌സണ്‍, 1972 (The Gift of Love). സൈമണ്‍ സഖറിയ, 2012.

പുരാതനമായ ഇംഗ്ലീഷ് രാഗം, ക്രമീകരണം ചെയ്തതു ഹാല്‍ എച്ച്. ഹോപ്‌സണ്‍, 1972 (🔊 pdf nwc).

ഛായാചിത്രം
ഹാല്‍ എച്ച്. ഹോപ്‌സണ്‍
1933–

തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും
പ്രേരിപ്പിക്കും വാക്കായാലും
സ്നേഹമുള്ള വാക്കല്ലെങ്കില്‍
എന്‍ വാക്കുകള്‍ നിഷ്ഫലമേ

സ്വന്തമെല്ലാം എകിയാലും
സ്നേഹം നേടാന്‍ വെമ്പിയാലും
സ്വന്ത സ്നേഹം നല്‍കില്ലെങ്കില്‍
നേടിയതോ ഒക്കെ ശൂന്യം

ശുദ്ധാത്മാവേ വാ എന്നുള്ളില്‍
ശുദ്ധമാക്ക പൂര്‍ണ്ണമാക്ക
സ്നേഹം ഏറും പ്രവര്‍ത്തി താ
സ്വതന്ത്രമായ് ആരാധിപ്പാന്‍.