അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിതീര്‍ന്നു.@ലൂക്കോസ് 2:8–9
ഛായാചിത്രം
റിച്ചേർഡ് എസ്സ്. വിൽസ്
1819–1900

എഡ്-മണ്ട് ഏച്ച്. സിയേഴ്സ് (It Came upon the Midnight Clear). ക്രിസ്റ്റ്യൻ രജിസ്റ്റർ (ബോസ്റ്റണ്‍ മാസ്സച്ചുസെറ്റ്സ്: ഡിസംബർ 29, 1849) വാല്യം 28, നമ്പർ 52, പേജ് 206. ക്വിൻസി, മാസ്സച്ചുസെറ്റസിലെ ഒരു പാതിരിയായിരുന്ന ഡബ്ല്യൂ. പി. ലുണ്‍ട്ട് എന്ന തന്റെ ഒരു സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരം സിയേഴ്സ് എഴുതിയതാണ് ഈ വരികൾ, 1849 ലെ സണ്‍ഡേസ്കൂൾ ക്രിസ്തുമസ്സ് ആഘോഷവേളയിൽ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു.

സൈമണ്‍ സഖറിയ, 2014.

കരോൾ, റിച്ചേർഡ് എസ്സ്. വിൽസ്, ചർച്ച് കരോൾസ് ആന്റ് ക്വയർ സ്റ്റഡീസ്, 1850 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം,
വിണ്‍ദൂതർ എത്തി ഭൂമിയിൽ കിന്നരം പാടുവാൻ.
സ്വർഗ്ഗത്തിൻ രാജൻ കല്പിച്ചു ഭൂമിയിൽ ശാന്തിയെ,
വിണ്‍ദൂതർ ഗാനം കേൾക്കുവാൻ ഭൂവെല്ലാം കാതോർത്തു.

ദൂതർ വന്നെത്തി ആകാശെ ശാന്തി ചിറകിലായ്,
അപ്പോഴും പാടി സദ്ഗീതം ഞരങ്ങും ഭൂമിമേൽ,
ദുഖിക്കും ഭൂ താഴ്വാരം മേൽ ചിറകിനാൽ മൂടി,
ഭൗമീക ശബ്ദങ്ങൾക്കുമേൽ വിണ്‍ദൂതർ ഗാനമായ്.

പാപം, പരീക്ഷ, ഭൂമിയിൽ വാണേറെ നാളുകൾ,
രണ്ടു സഹസ്ര വർഷത്തിൻ പാപത്തെ നീക്കിയേ.
മേലിൽ കേൾക്കില്ല യുദ്ധങ്ങൾ ശാന്തി ധ്വനിച്ചീടും,
ദുഖം അടക്കി കേൾക്കുവിൻ വിണ്‍ദൂതരിൻ ഗാനം.

അദ്ധ്വാനിക്കും മനുജരെ, ഭാരം ചുമപ്പോരേ,
കഷ്ടതയിൻ കാല്പാടിനാൽ അടി വയ്ക്കുന്നോരേ,
കാണ്മിൻ സുവർണ്ണാവസരം ദൂതർ ചിറകിന്മേൽ.
വഴിവക്കിൽ വിശ്രമിപ്പിൻ ആ ഗാനം കേട്ടിടാം.

ദിനങ്ങൾ പാഴിൽ പോകുന്നു പ്രവചനം ചൊല്ലി,
കഷ്ടപ്പാടിൻ കാലം പോയി സ്വതന്ത്ര കാലമായ്.
സമാധാനം ഈ ഭൂമിയിൽ പണ്ടേ പോൽ വാണീടും.
അപ്പോൾ ഭൂവെല്ലാം പാടീടും വിണ്‍ദൂതർ ഗാനവും.