അജ്ഞാതമേ തൻ ചെയ്തികൾ
അത്ഭുതം തൻ വഴി
ആഴിമേൽ താൻ നടക്കുന്നു
കാറ്റോ തൻ വാഹനം
ആഴമാം വൻ ഖനികളിൽ
തോൽക്കാത്ത കൈവേല
താൻ സൂക്ഷിക്കും തൻ ഭാവന
ശോഭിത കൈപ്പണി
ഭയപ്പാടോ കാർമേഘത്തെ?
ധൈര്യമായ് പാർക്ക നീ
വൻ കൃപ പെയ്തീടും മുറ്റും
നിൻ ശിരസ്സതിന്മേൽ
വിധിക്കാ നീ നിൻ ദൈവത്തെ
നംബുക കൃപയിൽ
തൻ ശാസനയ്ക്കുടൻ പിമ്പിൽ
കാണ്‍ക തൻ പുഞ്ചിരി
നാൾ തോറും താൻ വെളിവാക്കും
തൻ ചെയ്തിയിൻ സാരം
പൂമൊട്ടേറെ കൈപ്പായ് തോന്നാം
പൂവ്വിലോ തേനുണ്ടാം
അന്ധമായ നിൻ ചോദ്യങ്ങൾ
നീ ചെയ്യും പാഴ് വേല
ദൈവം വെളിവാക്കും പിന്നെ
തൻ ചെയ്തിയിൻ സാരം