നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തു തരും.@യോഹന്നാന്‍ 14:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സിവില്ല ഡി. മാര്‍ട്ടിന്‍, 1904; ജോണ്‍ എ. ഡേവീസ് എഴുതിയ 'സോങ്ങ്സ് ഓഫ് റിടംഷണ്‍ ആന്‍ഡ് പ്രെയ്സ് ' -ല്‍1905- ല്‍ പുറത്തു വന്നു. (God Will Take Care of You). സൈമണ്‍ സഖറിയ, 2011.

ഈ ഗാനം, അമേരിക്കയിലെ സുപ്രസിദ്ധ 'ജെ. സി. പെനി' എന്ന കച്ചവട ശൃംഖലയുടെ സ്ഥാപകനായ ജെയിംസ് കേഷ് പെനി എന്നയാളുടെ ജീവിത രൂപാന്തരവുമായി ബന്ധപ്പെട്ടിരിക്കുന്നു. തീവ്രമായ ഷിങ്കില്‍സ്, തളര്‍ച്ച, മാനസീക അസ്വാസ്ഥ്യം എന്നീ രോഗങ്ങളാല്‍ അദ്ദേഹം മിച്ചിഗനിലെ ബേറ്റില്‍ ക്രീക്ക്, കെല്ലോഗ് സനിട്ടോറിയത്തില്‍ ശയ്യാവലംബി ആയിരിക്കെ ഒരു ദിവസം രാവിലെ ചാപ്പലില്‍ നിന്നും അദ്ദേഹം ഈ ഗാനം കേള്‍ക്കാന്‍ ഇടയായി.

വാള്‍ട്ടെര്‍ എസ്സ്‌. മാര്‍ട്ടിന്‍ (മിഡി (🔊 pdf nwc).

ഛായാചിത്രം
സിവില്ല ഡി. മാര്‍ട്ടിന്‍ D
1866–1948

ന്യുയോര്‍ക്കിലെ ലെസ്റെര്‍ഷെയറില്‍ ഒരു ബൈബിള്‍ സ്കൂളില്‍ ഞാന്‍ രോഗശയ്യയില്‍ ആയിരുന്നു. സ്കൂള്‍ പ്രസിഡണ്ടിന്നായി ഒരു പാട്ട് പുസ്തകം തയ്യാറാക്കാനായി എന്റെ ഭര്‍ത്താവ് നിരവധി ആഴ്ചകള്‍ ആ സ്കൂളില്‍ ചിലവിടുകയായിരുന്നു. ഒരു ഞായറാഴ്ച വൈകുന്നേരം "ഗോഡ് വില്‍ ടേക്ക് കെയര്‍ ഓഫ് യൂ " എഴുതുമ്പോള്‍ എന്റെ ഭര്‍ത്താവ് പ്രസംഗിക്കാനായി പോയിരിക്കയായിരുന്നു. അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ആ വരികള്‍ അദ്ദേഹത്തിനു കൊടുത്തു. ഉടന്‍ തന്നെ തന്റെ ചെറിയ 'ബില്‍ ഹോണ്‍ ഓര്‍ഗന്‍' -ന്മേല്‍ ഇരുന്നു രാഗം രചിച്ചു. അന്നു വൈകുന്നേരം അദ്ദേഹവും മറ്റു രണ്ടു അദ്ധ്യാപകരും ചേര്‍ന്നു പൂര്‍ത്തിയാക്കിയ ആ ഗാനം ആലപിച്ചു. പിന്നീട് അത് അദ്ദേഹം സ്കൂളിന്നായി തയ്യാറാക്കിക്കൊണ്ടിരുന്ന പാട്ടുപുസ്തകത്തില്‍ അച്ചടിച്ചു.

ദൈവം കാത്തീടുമേ നിങ്ങളെ
പേടിച്ചീടേണ്ടൊട്ടും
തന്‍ ചിറകിന്‍ കീഴെ സൂക്ഷിക്കും
പേടിച്ചീടേണ്ടൊട്ടും.

പല്ലവി

കാത്തീടും നിങ്ങളെ
എല്ലാ നാളും എവിടെയും
കാത്തീടും നിങ്ങളെ
കാത്തീടും എന്നെന്നും.

മനം തളരുന്ന വേളയില്‍
കാത്തീടും നിങ്ങളെ
ഘോരമാം ആപത്തിന്‍ വേളയില്‍
കാത്തീടും എന്നെന്നും.

ആവശ്യങ്ങളെല്ലാം നല്‍കി താന്‍
പോറ്റീടും നിങ്ങളെ
യാചനകളെല്ലാം നല്‍കി താന്‍
കാത്തീടും എന്നെന്നും.

ശോധന ഒട്ടേറെ വന്നാലും
കാത്തീടും നിങ്ങളെ
ക്ഷീണരെ തന്‍ മാറില്‍ ചാരുവിന്‍
കാത്തീടും എന്നെന്നും.