അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിതീര്‍ന്നു.@ലൂക്കോസ് 2:8–9
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ജോണ്‍ ഡബ്ലിയൂ. വര്‍ക്ക്. ജൂണിയര്‍ (Go, Tell It on the Mountain), ഫോക് സോങ്ങ്സ് ഓഫ് അമേരിക്കന്‍ നീഗ്രോ (നാഷ് വില്‍, ടെന്നിസീ, 1907); സൈമണ്‍ സഖറിയ, 2010.

ആഫ്രിക്കന്‍-അമേരിക്കന്‍ സ്പിരിച്വല്‍ (🔊 pdf nwc).

ഛായാചിത്രം
ജോണ്‍ ഡബ്ലിയൂ. വര്‍ക്ക്. ജൂണിയര്‍
(1872–1925)

പല്ലവി

പോയ്‌ മലമുകളില്‍ ചൊ-ല്ക
യേശുകുഞ്ഞു ഭൂജാത-നായ്
പോയ്‌ ചോല്ലെല്ലാവരോ-ടും
നാഥന്‍ ജനനത്തെ

ചരണങ്ങള്‍

ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ

വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം

താഴെയാ പുല്‍ - തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍