ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.@മത്തായി 9:12
ഛായാചിത്രം
വില്യം ഹണ്ടർ
(1811–1877)

വില്യം ഹണ്ടർ, 1859 (The Great Physician); പല്ലവി രചിച്ചതു റിച്ചേഡ്‌ കെമ്പെൻഫെൽറ്റ്, 1777. .

ജോൺ എച്ച്. സ്റ്റോക്ക്ടൺ, 'ജോയ്‌ഫുൾ സോങ്ങ്‌സ്, നമ്പർ 1, 2, & 3 ഒരുമിച്ച് ചേർത്തതു' (ഫിലാഡൽഫിയ, പെൻസിൽവാനിയ: മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ബുക്ക് റൂം,1869) (🔊 pdf nwc).

ദൃഷ്ടാന്തം

മഹാ വൈദ്യൻ സമീപത്തു
സഹ-തപി-ക്കും യേശു
ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു
ഹാ കേൾ യേശു-വിൻ ശബ്ദം

പല്ലവി

ദൂതഗാ-നത്തിൽ മുഖ്യം
മ-ർത്യ-നാവിൽ മു-ഖ്യ പേർ.
ഇ-മ്പം ഏറും കീർത്തനം
വാഴ്-ത്തപ്പെ-ട്ട യേശു.

സർവ്വ പാപം മോചിച്ചെന്നു
യേശു ചൊല്ലുന്നു, കേൾക്ക
സ്വർഗ്ഗം ശാന്തമായ് നീ എത്തും
നൽകും കിരീടം യേശു

എല്ലാ മഹത്വം കുഞ്ഞാട്ടിൻ
വിശ്വാസി യേശുവിൽ ഞാൻ
വാഴ്ത്തപ്പെട്ട രക്ഷിതാവിൻ
നാമം സ്നേഹിക്കുന്നു ഞാൻ

ശ്രീയേശു നാമം സ്നേഹിക്കും
ശിശുക്കൾ പോലും ഇന്നു
തൻ സേവ ചെയ്തു ജീവിപ്പാൻ
താൻ ഇതാ വിളിക്കുന്നു

സോദരരർ കൂട്ടം പാടുവിൻ
ശ്രീയേശുനാമം വാഴ്ത്തി
സോദരിമാരും വാഴ്ത്തുവിൻ
ഉച്ചത്തിൽ യേശുനാമം

എൻ പാപം പേടി നീക്കുന്നു
ശ്രീയേശു നാമം മാത്രം
എൻ ആത്മം വാഞ്ചിച്ചീടുന്നു
കേൾപ്പാൻ ആ നല്ല നാമം

നാം യേശുവെ കാണ്മതിന്നായ്
മേൽ മോക്ഷം പ്രാപിക്കുമ്പോൾ
സിംഹാസനം ചുറ്റി നിന്നു
പാടും തൻ തിരുനാമം.