അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.@സങ്കീർത്തനങ്ങൾ 72:1–2
ഛായാചിത്രം
ജെയിംസ് മൊൺഗോമറി
1771–1854

ജെയിംസ് മൊൺഗോമറി, 1821 (Hail to the Lord’s Anointed).

തർജ്ജിമക്കാരൻ അജ്ഞാതം 2,3,5 ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

എല്ലകോമ്പ്, ഗെസാംബുക്ക് ഡെയർ ഹെർസാഗിൾ. വീർട്ടം ബേർഗിഷൻ കട്ടോളിഷൻ ഹോഫ് കപ്പല്ലെ (വീർട്ടൻബർഗ്ഗ്, ജർമ്മനി1784); അനുകരണവും സ്വരക്രമീകരണവും ചെയ്തതു വില്യം എച്ച്. മോങ്ക് 1868 എപ്പന്റിക്സ് റ്റു ഹിംസ് ഏൻഷ്യന്റ് ആന്റ് മോഡേൺ, നമ്പർ 366 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

72-ആം സങ്കീർത്തനത്തിന്റെ ന്റെ സംഗീതാവിഷ്കരണമാണ് ഈ ഗീതം. ഇതു ആദ്യം ഒരു ക്രിസ്തുമസ്സ് ഗാനമായിട്ടാണു എഴുതപ്പെട്ടതു; 1821ൽ ’മൊറാവിയൻ' (ബൊഹീമിയയിലെ പെന്തക്കോസ്തു) വിഭാഗക്കാരുടെ കുടിയേറ്റസ്ഥലമായ 'ഫുൾനെക്കി'ലെ വലിയ ബിരുദദാന ചടങ്ങിൽ വച്ച് ഒരു ക്രിസ്തുമസ്സ് ദിവസം ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. അതിനടുത്ത വർഷം 1822 ഏപ്രിൽ 14 നു ലിവർ പൂളിൽ ഡോക്ടർ ഏഡം ക്ലാർക്ക് അദ്ധ്യക്ഷനായി നടന്ന ഒരു വെസ്ലിയൻ മിഷ്യനറി യോഗത്തിൽ വച്ച് ഈ ഗാനത്തിന്റെ എല്ലാ ചരണങ്ങളും പാടിക്കൊണ്ടാണു മൊൺഗോമറി തന്റെ പ്രസംഗം അവസാനിപ്പിച്ചതു. പിന്നീട് 72-ആം സങ്കീർത്തനത്തിന്റെ ന്റെ സുപ്രസിദ്ധമായ തന്റെ പഠനത്തിൽ ഡോക്ടർ ക്ലാർക്ക് ഇതു ചേർത്തിരിക്കുന്നു.

പ്രൈസ്, പേജ്. 103

ദാവീദിലും വൻ പു-ത്രൻ ദൈവാഭിഷിക്തനെ
വന്ദിപ്പിൻ, തൻ ഭര-ണം വന്നിതാജ്ഞാകാലം
ബാധ നീക്കി ബദ്ധ-ർക്കു സ്വാധീനം കൊടുത്തു
നീതി ഭരണം ചെയ്‍-വാൻ താനിതാ വരുന്നു!

പീഡിതരെ മോചി-പ്പാൻ വേഗം വരുന്നു താൻ
ബലഹീനനു ശ-ക്തി സഹായം താൻ മാത്രം
നൽകുമവർക്കു ഗാ-നം രാത്രിയിൽ ദീപവും
നശിച്ചിടുമാത്മാ-ക്കൾ തൻ കണ്ണിൽ പ്രിയരാം!

ഭക്തർ തന്നെ വണ-ങ്ങും ലോകാന്ത്യം വരെയും
താൻ വിധിയോതും ന്യാ-യാൽ തൻ പ്രിയർ വാഴ്ത്തീടും
നീതി, കരുണ സ-ത്യം തലമുറക്കേകും
താര ചന്ദ്രാദിയെ-ല്ലാം വാനിൽ വാഴുവോളം!

പുഷ്ടി ഭൂമിക്കു നൽ-കും വൃഷ്ടിപോൽ താൻ വരും
തോഷ സ്നേഹാദി തൻ-മുൻ പുഷ്പം പോൽ മുളെക്കും
അഗ്രദൂതനായ് ശാ-ന്തി അദ്രിമേൽ മുൻ പോകും
ഗിരി പിളർന്നു-റവായ് വരും നീതി താഴെ!

പരദേശികളാ-യോർ മുട്ടു മടക്കീടും
തൻ മഹത്വത്തെ കാ-ണാൻ ചുറ്റും കൂടുമവർ
ദ്വീപുകളിൽ വസി-പ്പോർ കാഴ്ചകളർപ്പിക്കും
ആഴിയിൻ നൽ പവി-ഴം തൻ കാൽക്കൽ അർപ്പിക്കും!

മന്നർ വണങ്ങി തൻ-മുൻ പൊൻ ധൂപം അർപ്പിക്കും
സർവ്വ ജാതി വന്ദി-ക്കും സർവ്വരും സ്തുതിക്കും
തപോ ദാനങ്ങളു-മായ് ദ്വീപക്കപ്പൽക്കൂട്ടം
കടൽ ധനമർപ്പി-പ്പാൻ കൂടീടും തൻ പാദെ!

നിത്യവൃതജപ-ങ്ങൾ, ഉദ്ധരിക്കും തൻ മുൻ
വർദ്ധിച്ചീടും തൻ രാ-ജ്യം അന്തമില്ലാ രാജ്യം
ക്ഷീണ നാൾ നട്ട വി-ത്തെ പോണും ഗിരി ഹിമം
ഉലയും ലബനോ-ൻ പോൽ വളർന്നു തൻ കായ്കൾ!

സർവ്വ ശത്രുവെ വെ-ന്നു സിംഹാസനെ വാഴും
സർവ്വർക്കും ആശിസ്സ് നൽ-കി സർവ്വകാലം വാഴും
മാറ്റുവാൻ തൻ നിയ-മം മറ്റാർക്കും സാധിക്കാ
നിത്യം നിൽക്കും തൻ നാ-മം നിത്യസ്നേഹനാമം!