ഉഷസ്സിങ്കലോ ആനന്ദഘോഷം വരുന്നു.@സങ്കീർത്തനങ്ങൾ 30:5
ഛായാചിത്രം
ഹെൻറി റ്റി. സ്മാർട്ട്
(1813–1879)

ഫ്രെഡറിക്ക് ഡബ്ള്യു. ഫാബർ, ഒറേറ്ററി ഹിംസ്, 1854 (Hark! Hark, My Soul!). സൈമണ്‍ സഖറിയ, 2017.

പിൽഗ്രിംസ് ഹെൻറി റ്റി. സ്മാർട്ട്, 1868 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

എ-ന്നാത്മാവേ കേൾക്ക ദൂതർ തൻ നൽ ഗാനം,
പു-ല്ലിൻ മേട്ടിൽ ആഴി അലയതിൽ
എ-ത്രയോ സ-ത്യം ആ മാധുര്യമാം ഗാ-നം
ജീ-വൻ നൽകീടും, പാപം ഇല്ലിനി!

യേ-ശുവിൻ ദൂ-തർ, ശോ-ഭിതരാം,
പാ-ടീടുന്നിതാ സ്വാഗതവുമവർക്കു!

ജീ-വിതപാ-തെ ഇരുൾ നമ്മെ മൂ-ടു-മ്പോൾ,
ഭോ-ഷരെ-പ്പോൽ നാം ലക്ഷ്യം തെറ്റുമ്പോൾ,
മൃത്യു നമ്മെ ഇരുട്ടിൽ കണ്ടെ-ത്തും മുൻ-പെ,
തൻ കരുണയാൽ ദൈവം ര-ക്ഷി-ക്കും.

ദൂ-രെ കേൾക്കും സന്ധ്യാമണിനാദം പോ-ലെ,
യേ-ശുനമ്മെ മാടി വിളിക്കുന്നു.
ആ-യിരങ്ങൾ പിന്മാറ്റക്കാരായിടു-മ്പോൾ,
ന-ല്ലിടയൻ നയിക്കുമ-വ-@രെ.

മു-ന്നോട്ടോടാം, ഹാ! അവർ പാടുന്നതു കേൾ,
ക്ഷീ-ണിച്ചോരെ യേശു വിളിക്കുന്നു.
ഇ-രുളിലും മാറ്റൊലി ഇപ്പോഴും കേൾപ്പൂ,
സ-ദ്വാർത്ത ഗാനം വീട്ടിലെ-ത്തി-ക്കും.

ജീ-വിതേ നാം വീണു തളർന്നു പോയാലും,
രാ-ത്രി പോയി പകൽ വന്നീടുമേ.
വി-ശ്വാസയാത്രയിൻ അന്ത്യത്തിങ്കല-ന്നു,
സ്വർ-ഗ്ഗ ഭവനേ നാമന്നു ചെ-ന്നെ-ത്തും.

വി-ശ്വാസ രശ്മികാൺ വൻ അലകളിന്മേൽ,
മോ-ദിക്ക നീ പേടിക്കാ- മനമേ.
ദൂ-തരിൻ നൽ ഗാനം നീ ശ്രവിച്ചിടുമ്പോൾ,
നിൻ ഹൃദയം മോദത്താൽ നി-റ-യും.

ദൂ-തരേ പാടിടിൻ നിങ്ങൾ തൻ നൽ ഗാനം,
മാ-ധുര്യമായ് മേലിൽ നിന്നെപ്പോഴും.
ഉ-ഷസ്സിന്നാ-മോദം അസ്തമിച്ചീടുന്നേ-രം,
സ-ന്ധ്യയിങ്കൽ കരച്ചിൽ രാ-പാർ-ക്കും.