നീയോ ബേത്ത് ലഹേം എഫ്രാത്തേ, നീ യെഹൂദാ സഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്ക് നിന്നില്‍ നിന്നു ഉത്ഭവിച്ചു വരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.@മീഖ 5:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

പുരാതനമായ ഫ്രഞ്ച് കരോള്‍ ഗാനം; ഫ്രഞ്ചില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത് ജോര്‍ജ്ജ് കെ. ഇവാന്‍സ്. 1963 (He Is Born). സൈമണ്‍ സഖറിയ, 2011.

🔊 pdf nwc.

നിര്‍-മ്മ-ല ശിശു ജാ-ത-നായ്
ഉച്ചത്തില്‍ ഊതുവിന്‍ നല്‍ നാദമെല്ലാം
നിര്‍-മ്മ-ല ശിശു ജാ-ത-നായ്
പാടുവിന്‍ രക്ഷകനായെന്നും.

വാഗ്ദത്തം അവന്‍ പാലിച്ചു
തോല്കാതെ ജനം പാര്‍ത്തല്ലോ.
വാഗ്ദത്തം അവന്‍ പാലിച്ചു
തന്‍ ജ-നം എതിരേറ്റല്ലോ.

ശുദ്ധനാം അവന്‍ കുഞ്ഞല്ലേ
സ്വര്‍ഗ്ഗത്തിന്‍ പൈതലയോന്‍ ദാനമല്ലോ
ശുദ്ധനാം അവന്‍ രാജാവാം
മാനുഷര്‍ക്കുള്ള കൃപാ ദാനം

യേശു ലോകത്തിന്‍ കര്‍ത്താവു
ലോകത്തിന്‍ രക്ഷകനായ് വന്നുവല്ലോ
യേശു ലോകത്തിന്‍ കര്‍ത്താവു
ശാന്തി സമാ-ധാനം നല്‍കാന്‍