കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.@ഫിലിപ്പ്യർ 4:4
ഛായാചിത്രം
എഡ്വേർഡ് എച്ച്‌ പ്ലംറ്റർ
1821–1891

എഡ്വേർഡ് എച്ച്‌ പ്ലംറ്റർ, 1865 (Rejoice, Ye Pure in Heart). പീറ്റർബൊറൊ-വിലെ കോറൽ ഫെസ്റ്റവെല്ലിനു വേണ്ടി ആ വർഷം മെയ് മാസത്തിൽ ഈ ഗാനം എഴുതപ്പെടുകയും പീറ്റർബൊറൊ കത്തീഡ്രലിൽ ആദ്യമായി ഇതു ആലപിക്കപ്പെടുകയും ചെയ്തു. സൈമണ്‍ സഖറിയ, 2016;

മേറിയൻ, ആർതർ എച്ച് മെസ്സെറ്റർ, 1883 (🔊 pdf nwc). 'ഹിംനൽ വിത്ത് മ്യൂസിക് ഏസ് യൂസ്ഡ് ഇൻ ട്രിനിറ്റി ചർച്ച്' -ൽ ആദ്യമായി പ്രസിദ്ധീകരിച്ചു. (ന്യൂയോർക്കു: 1893).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നിർ-മ്മ-ല-രായൊരേ!
ആ-ന-ന്ദിച്ചീടുവിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

മോദം-പാടാം-
കീർത്തിക്കാം തൻ സ്തുതി.

സർവ്വരും പാടട്ടെ!
ഉച്ചത്തിൽ തൻ സ്തുതി,
യുവാക്കളും വൃ-ദ്ധ-രുമേ-
ദൈവത്തെ വാഴ്ത്തീടിൻ.

മുന്നോട്ടോടാംവീണ്ടും,
സ്തോത്രഗീതം പാടി,
ഗോപുരം, കോട്ട, പിന്നിട്ടു-
തേജസ്സേറും പാതെ.

ദൂതരിൻ സംഘവും,
ഭൂമിയിൻ ശുദ്ധരും,
സന്തോഷ ധ്വനി മുഴക്കും-
വീണ്ടെടുപ്പിൻ മോദം

ഹോശാനാ പാടുവിൻ!
ഹാല്ലേലൂയ പാടിൻ,
പ്രതിധ്വനി ഉയരട്ടെ-
ധൂമ പടലം പോൽ.

ആഴിയിൻ തിരപോൽ,
ഉച്ചത്തിൽ ഘോഷിക്കാം
പിതാക്കൾ പണ്ടു ചെയ്തപോൽ
സങ്കീർത്തനങ്ങളാൽ.

ജീവിത യാത്രയിൽ,
എന്നെന്നും പാടീടാം,
ഏതു നിലയിൽ ആയാലും,
രാത്രി പകലെന്യേ.

മാന്യത പാലിപ്പിൻ,
മുന്നോട്ടടി വെപ്പിൻ,
ഇരുട്ടിലെ പോരാളി പോൽ,
വെട്ടം വരും വരെ.

പോരാട്ടം തീർന്നീടും,
ക്ഷീണർ ആശ്വസിക്കും,
പരദേശി വിശ്രമിക്കും,
സ്വർഗ്ഗ ഭവനത്തിൽ.

നിർ-മ്മ-ല-രായൊരേ!
ആനന്ദിച്ചു പാടിൻ,
നിങ്ങൾ തൻ കൊടി പാറട്ടെ,
യേശുവിൻ ക്രൂശതും.

സ്തുതി വാഴുന്നോനു,
നാം പുകഴ്ത്തുന്നോനു,
പിതാ, പുത്രാത്മാക്കൾക്കുമേ,
ഇന്നും എന്നും സ്തോത്രം.