നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.@യെശയ്യാവു 40:3
ഛായാചിത്രം
നാഷണൽ ഹിം
1828–1902

ലോറ എസ്സ്. കോപ്പെൻഹേവർ, 1915 (Heralds of Christ): ഞാൻ പ്രസംഗിക്കാറുണ്ടായിരുന്ന വേനല്ക്കാല മീറ്റിങ്ങുകൾ ഒന്നിനു വേണ്ടി ക്രിസ്തുവിന്റെ സന്ദേശവാഹകർ എഴുതുമ്പോൾ, അരികെ അമേരിക്കയിലും, വിദൂരെ ആഫ്രിക്കയിലും, ഇന്ത്യയിലും ഒക്കെ (ഞാൻ കുഞ്ഞു നാൾ മുതൽ അറിഞ്ഞിരുന്നവരും ഇപ്പോൾ അമർത്യരോടൊപ്പം ആയിത്തീർന്നവരും എല്ലാം) ദൈവീകരാജ പാതകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരുമായി ഏകീഭവിക്കുന്ന ഒരു ഗാഡമായ വികാരം എന്നെ മഥിച്ചു…ഇന്ന് ആ സാമ്രാജ്യത്തിന്റെ കെട്ടുപണിക്കായി എല്ലാ ദേശങ്ങളിലും നിന്നും ദേശാതിർത്തികൾ ഇല്ലാതെ, വംശ ജാതി ഭേതം കൂടാതെ ക്രിസ്ത്യാനികൾ ഒത്തുചേർന്നു വരുന്നു.

സൈമണ്‍ സഖറിയ, 2013.

നാഷണൽ ഹിം, ജോർജ്ജ് ഡബ്ല്യൂ. വാറൻ, 1888 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേശുക്രിസ്തൻ സന്ദേശവാഹകർ-
ദിവ്യമാം വാർത്ത മർത്യകൈകളിൽ.
ശീഘ്രം ഘോഷിപ്പിൻ അവൻ സദ്വാർത്ത-
രാജ പാത നിരപ്പാക്കീടുവിൻ!

പാഴ് മരുവിൽ, ആഴെ കടലിലും-
കാടും മലയും താണ്ടിതന്നെ നീ-
പതറാതെ പാത നിരപ്പാക്കിൻ-
രാജ പാത ഈ ഭൂവിൽ എല്ലാടം.

ഇരുൾ മൂടും ഒറ്റയടി പാത-
ആനന്ദഗാനം പാടി താണ്ടുവിൻ-
മൃത്യുവിൻ ശോകം മുറ്റും ചുറ്റുമ്പോൾ-
രാജ പാത നേരേ പണിയുവിൻ!

പണിയുവാൻ വിശ്വാസം ബലം താ-
വാഗ്ദത്തപൂർത്തി നേരിൽ കാണുവാൻ-
യുദ്ധം തീർന്നു പ്രയാസം മാറുമ്പോൾ-
ശാന്തി രാജൻ തൻ രാജ വീഥിയിൽ!