ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.@ സങ്കീർത്തനങ്ങൾ 119:11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോൺ ബർട്ടൻ, സീനിയർ, യൂത്ത്‌സ് മോണിറ്റർ ഇൻ വെഴ്‌സ്, 1803. തർജ്ജിമക്കാരൻ അജ്ഞാതം. *പല്ലവി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2018.

അലേറ്റ അലേറ്റ വില്യം ബ്രാഡ്ബറി, ജൂബിലി (ന്യൂയോർക്ക്: 1858) (🔊 pdf nwc).

ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ
എന്നുത്ഭവം നീ ചൊല്ലും
എന്നവസ്ഥ ഒക്കെയും.

പല്ലവി

*ദിവ്യ ഗ്രന്ഥമെൻ സ്വന്തം
വൻ നിക്ഷേപം സ്വന്തമേ
ശുദ്ധ ദിവ്യ ഗ്രന്ഥമേ
വൻ നിക്ഷേപം സ്വന്തമേ

ഞാൻ തെറ്റുമ്പോൾ ശാസിക്കും
യേശു സ്നേഹം നീ കാട്ടും.
കാലുകൾക്കും നീ ദീപം
ചൊല്ലും ശിക്ഷ ഇല്ലെന്നും.

ആശ്വാസം നീ ദുഃഖത്തിൽ
ആത്മാവാൽ ഗ്രഹിപ്പിക്കും
ജീവവിശ്വാസാൽ നരൻ
ജീവിക്കും മൃത്യു വെന്നു.

ഭാവികാല മോദവും
ഭാഗ്യവും നീ കാണിക്കും
ശുദ്ധ ദിവ്യ ഗ്രന്ഥമേ,
സ്വന്ത നിക്ഷേപം നീ മേ.