ചാൾസ് വെസ്ലി, ഹിംസ് ആന്റ് സേക്രഡ് പോംസ് 1742. ആദ്യ കൃതിയിൽ "ലാംബ് ഓഫ് ഗോഡ് ഐ ലുക്ക് റ്റു ദീ" എന്നതു രണ്ടാമത്തെ ഗാനമായി കാണപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്ത് സാധാരണയായി അവ ഒരുമിച്ച് ചേർത്തു ഉപയോഗിച്ചു വരുന്നു. 3,4,5,6 ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.
ഇന്നസെൻസ്, ദി പാരിഷ് ക്വയർ, 1850. ക്രമീകരണം വില്ല്യം എച്ച്. മോങ്ക്, 1861 (🔊 pdf nwc).
ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കി
എന്നിൽ കനിവു തോന്നി എന്നിൽ കുടികൊള്ളുക
നിന്നെ തേടി വന്നെത്തും എന്നെച്ചേർത്തു രക്ഷിക്ക
നിന്റെ രാജ്യം തന്നിലെ എനിക്കിടം തരിക
നിന്നേപ്പോലെ ആകുവാൻ കുഞ്ഞാടെ നോക്കുന്നേ ഞാൻ
ശാന്തസൗമ്യൻ നീയല്ലോ പൈതലായ് നീ പാർത്തല്ലോ
നിൻ മനം തരികെന്നിൽ നിന്നെ അനുസരിപ്പാൻ,
നീ കാണിക്കും കാരുണ്യം, എന്നേയും പഠിപ്പിക്ക
താതനിഷ്ടം അന്ത്യമായ് ഞാനെന്നും നിവർത്തിപ്പാൻ
താതൻ തൻ ആത്മാവിനു കീഴ്പ്പെടാൻ കൃപ നൽക
ദൈവേഷ്ടം നീ പാലിച്ചു, ദൈവത്തിന്നായ് ജീവിച്ചു
സംഗതിയാക്കീടല്ലെ ഖേദിപ്പിപ്പാൻ ആത്മാവെ
സ്നേഹം തിങ്ങും യേശുവേ പൈതലാമെന്നെ നോക്കി
കൃപ തോന്നി രക്ഷിച്ചു മോക്ഷ ഭാഗ്യം നൽകണേ
ഇമ്പമായ് നോക്കി വേഗാൽ എന്നെ കയ്യിൽ അണയ്ക്ക
നിൻ പ്രിയ പൈതലാവാൻ ശുദ്ധി ചെയ്ക ഇന്നെന്നെ