സകലവും നിങ്ങള്‍ക്കുള്ളത്‌. നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍; ക്രിസ്തു ദൈവത്തിന്നുള്ളവന്‍.@1. കൊരിന്ത്യര്‍ 3:22–23
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെറമായ ഇ. റേന്‍കിന്‍, 1876 (I Am His, and He Is Mine) സൈമണ്‍ സഖറിയ, 2011.

ജെയിംസ് മൌണ്ടന്‍, 1876 (🔊 pdf nwc). ഹിംസ് ഓഫ് കോണ്‍സിക്രിയേഷ്യന്‍ ആന്‍ഡ് ഫെയ്ത് ന്റെ ഒന്നാം പതിപ്പില്‍ ഈ ഗാനം ചേര്‍ക്കുവാനായിരുന്നു മൌണ്ടന്‍ ഈ വാക്കുകള്‍ക്കു ഈണം കൊടുത്തത്.

നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ
ഉന്നതമാം അത്മാവാല്‍ തന്‍ വഴി പഠിപ്പിച്ചേന്‍
പൂര്‍ണ്ണ സമാധാനവും ദിവ്യമാം നടത്തിപ്പും
സ്നേഹത്താല്‍ താന്‍ ചൊല്ലുന്നു, ഞാനവന്റെ സ്വന്തമാം
സ്നേഹത്താല്‍ ഞാന്‍ ചൊല്ലുന്നു, അവനെന്റെ സ്വന്തമാം.

നീല സ്വര്‍ഗ്ഗം മേലിലും ഭൂമിയോ ഹരിതമാം
വര്‍ണ്ണ വില്ലില്‍ വാഗ്ദത്തം നീതിമാന്മാര്‍ കാണുന്നു
പക്ഷികളിന്‍ ഗാനവും പൂക്കള്‍ തന്‍ നല്‍ ഭംഗിയും
എന്നും ഓര്‍പ്പിക്കുന്നെന്നെ ഞാനവന്റെ സ്വന്തമാം
എന്നും ഓര്‍പ്പിക്കുന്നെന്നെ, അവനെന്റെ സ്വന്തമാം.

ആദ്യ കാല ആധികള്‍ ഇന്നെന്നെ അലട്ടിടാ
നിത്യമാം കരത്തിനാല്‍ മാറോടണച്ചെന്നെ താന്‍
തന്‍ മാറില്‍ നല്‍ ക്ഷേമമായ് താലോലിച്ചുറക്കുമ്പോള്‍
മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ ഞാനവന്റെ സ്വന്തമാം
മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ അവനെന്റെ സ്വന്തമാം.

ഞാനവന്റെ സ്വന്തമാം, ആരെന്നെ അകറ്റിടും?
യേശു നല്കുന്നാശ്വാസം ഹൃത്തടം നിറയ്ക്കുന്നേ
സ്വര്‍ഗ്ഗം ഭൂമി മാഞ്ഞുപോം സൂര്യ ശോഭ മങ്ങിടും
ഞാനവനായ് വാണീടും ഞാനവന്റെ സ്വന്തമാം
ഞാനവനായ് വാണീടും അവനെന്റെ സ്വന്തമാം.