അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും@മത്തായി 11:28
ഛായാചിത്രം
ഹൊറേഷ്യസ് ബൊനാർ
1808–1889

ഹൊറേഷ്യസ് ബൊനാർ, 1846 (I Heard the Voice of Jesus Say). നാലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014 (1-3 ചരണങ്ങൾ തർജ്ജിമക്കാരൻ അജ്ഞാതം).

വോക്സ് ഡിലക്റ്റി, ജോണ്‍ ബി. ഡൈക്സ്, 1868 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഹെൻറി വാർഡ്‌1887 മാർച്ച് 6 നു സന്ധ്യാ ആരാധനയ്ക്ക് ശേഷം അവസാനമായി പ്രസംഗപീഠത്തിൽ കുറച്ചു സമയം നിന്ന് ഗായക സംഘം ഈ ഗാനം പരിശീലിക്കുന്നതു കാതോർത്തപ്പോൾ വ്യക്തമായും ഹൃദയസ്പർശി ആയി അനുഭവപ്പെട്ടു. അവിടെ ഇരുന്നു അത് ആസ്വദിക്കവെ വഴിപോക്കരായ രണ്ടു അറബികൾ കൂടെ ഈ ഗാനം ആസ്വദിക്കാൻ കടന്നു വരുന്നതായി കണ്ടു. അദ്ദേഹം അവരുമായി സംസാരിക്കാൻ ഇറങ്ങി വന്നപ്പോൾ അവരെ മാറോടു അണച്ചു ചുംബിച്ചു.അത്തരം മനുഷ്യത്വപരമായ ഈ സ്പർശനത്തിനു ഇടയാക്കിയത് ഈ ഗാനം മുഖാന്തിരമാണോ അതോ നിർഭാഗ്യവാന്മാരായ ഈ രണ്ടുപേരെ മുന്നിൽ കണ്ടതുകൊണ്ടാണോ എന്നറിയില്ല. പക്ഷേ ഒന്ന് തീർച്ചയാണു, അദ്ദേഹം അവസാനമായി കേട്ടതു അവസാന ചരണത്തിന്റെ അത്യുച്ചത്തിലുള്ള: "യേശുവിൻ ശബ്ദം ഞാൻ കേട്ടു" ഇത്യാതി ഉള്ള ആലാപനം ആണ്. എന്തെന്നാൽ കുറച്ചു മണിക്കൂർ കഴിഞ്ഞ് നീണ്ട രാത്രിയുടെ നിഴലുകൾ അദ്ദേഹത്തിന്റെ നിത്യാത്മാവിന്മേൽ വീണപ്പോൾ, പുറം ലോകവുമായി അദ്ദേഹത്തെ ബന്ധിപ്പിച്ച വെള്ളി ചരടു അഴിഞ്ഞു പോയപ്പോൾ, എഴുപത്തിനാല് വർഷമായി സമൃദ്ധമായ ജീവനോടെ മർത്യമായ ശരീരത്തിൽ തങ്ങി നിന്നിരുന്ന ആത്മാവ് പിരിയാൻ മനസ്സില്ലാതെ പേരിന്നു മാത്രം അപ്പോഴുംതങ്ങി നിന്നിരുന്നു.കണ്ണുകളും ഇന്ദ്രിയങ്ങളും ആയിരങ്ങളോടു ഒരു നൂറ്റാണ്ടു സുവിശേഷം ഘോഷിച്ച അധരങ്ങളും നിശ്ശബ്ദമായി. അടിമത്വവിടുതലിന്നായി അവിശ്രാമം പ്രയത്നിച്ച തന്റെ ജീവിതം ഈ അലിവാർന്ന ഗാനം കൊണ്ടു അവസാനിക്കാൻ ഇടയായത് ഏറ്റവും അനുയോജ്യം ആയിരുന്നു. അതുപോലെ തെരുവിലെ രണ്ടു അറബികളെ തന്റെ ഹൃദയത്തോട് ചേർത്തു അണച്ചതു മനുഷ്യവർഗ്ഗത്തെ താൻ ഏറ്റവും അധികം സ്നേഹിച്ചിരുന്നു എന്നതിന്റെ അടയാളവും ആയിരുന്നു!

മോറിസ്സണ്‍, പേജുകൾ 221–22

യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക
എന്നന്തികെ വേഗം വന്നു അഴലൊഴിക്കുക

ഞാനനുസരിച്ചവനെ, തൻ മാർവ്വിൽ ചേരാനായ്
വിശ്രാമസ്ഥലം കണ്ടു ഞാൻ യേശുവിൻ മടിയിൽ

യേശുവിൻ ശബ്ദം, ഞാൻ കേട്ടു ജീവജലം ഇതാ
ദാനമായ്‌ നീ വന്നിതിനെ പാനം ചെയ്തീടുക

തൻ ദാനത്താൽ ഞാൻ സ്വസ്ഥനായ്, എൻ ആത്മം ഉണർന്നു
ഞാനവനിൽ ആവസിക്കുന്നു എന്നും എന്നേയ്ക്കുമേ

യേശുവിൻ ശബ്ദം ഞാൻ കേട്ടു ലോകേ വെളിച്ചം ഞാൻ
എന്നെ നോക്കി പ്രകാശിക്ക എൻ പ്രിയ ശിഷ്യനെ

തല്ക്ഷണം, നോക്കി തന്നെ ഞാൻ എൻ സൂര്യനായ് കണ്ടു.
ഭൂ യാത്ര നാൾ തീരും വരെ കാണും ഞാൻ അവനെ.

യേശുവിൻ ശബ്ദം ഞാൻ കേട്ടുഎൻ പിതാവിൻ വീട്ടിൽ
ഞാൻ ഒരുക്കുന്നു സ്നേഹത്താൽ നിനക്കൊരു സ്ഥലം

തൻ വാക്കു സത്യം നിശ്ചയം, കൃപയാൽ വീണ്ടെന്നെ
വാഴും ഞാൻ നിത്യ ഭവനേ താതനോടോ-ത്തെന്നും.