അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ.@ന്യായാധിപന്മാര്‍ 5:31
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

നെല്ലി ടാല്‍ബോട്ട്. ആര്‍ (I’ll Be a Sunbeam). നെല്ലി ടാല്‍ബോട്ട്. ആര്‍. മിസ്സോറിയിലെ ഒരു ഉള്‍ഗ്രാമത്തിലെ സണ്ടേസ്കൂളില്‍ പഠിപ്പിക്കേണ്ട വിഷയത്തെ ക്കുറിച്ചു തല പുകഞ്ഞു ആലോചിച്ചപ്പോള്‍ ഇങ്ങനെ തോന്നി, സൂര്യനും ആകാശവും മരക്കൂട്ടങ്ങളും പൂക്കളും ഒക്കെ ഉള്ളപ്പോള്‍ ഒന്നും പഠിപ്പിക്കാന്‍ ഇല്ല എന്നു എങ്ങിനെ പറയും, എന്നു. അങ്ങിനെയാണ് ഈ ഗാനത്തിന്റെ ആശയം ഉടലെടുത്തതു. സൈമണ്‍ സഖറിയ, 2011.

എഡ്വിന്‍ ഒ. എക്സല്‍, 1900 (🔊 pdf nwc). ഈ ഗാനം അദ്ദേഹം തന്റെ പേരക്കിടാവ്, എഡ്വിന്‍ ഒ. എക്സല്‍, ജുണിയറിന് സമര്‍പ്പിച്ചു.

ഛായാചിത്രം
എഡ്വിന്‍ ഒ. എക്സല്‍
(1851–1921)

യേശു വാഞ്ചിക്കുന്നിതെന്നെ
ശോഭിക്കാന്‍ രശ്മി പോല്‍
സംപ്രീതിയായ് നാഥനെന്നും
ഞാന്‍ ഏതു നേരത്തും

പല്ലവി

നല്‍ രശ്മി, നല്‍ രശ്മി,
യേശു വാഞ്ചിക്കുന്നിതെന്നെ
നല്‍ രശ്മി, നല്‍ രശ്മി,
സൂര്യനിന്‍ രശ്മി തുല്യം

യാചിക്കുന്നെശുവോടായ് ഞാന്‍
എന്‍ പാപം മോചിപ്പാന്‍
നന്മ ചൊരിഞ്ഞു ഞാനെന്നും
നല്‍ സൂര്യ രശ്മി പോല്‍

നാഥനായ് ശോഭിച്ചീടും ഞാന്‍
പരിശ്രമത്തിനാല്‍
നാഥനെ സ്നേഹിച്ചു നിത്യം
സ്വര്‍ ലോകേ വാണീടാന്‍