നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നന്നേക്കും ബഹുമാനവും മഹത്വവും. ആമേന്‍.@തിമോഥെയോസ് 1:17
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വോള്‍ട്ടെര്‍ സി. സ്മിത്ത്, ഹിംസ് ഓഫ് ക്രൈസ്റ്റു ഏന്‍ഡ് ക്രിസ്ട്യന്‍ ലൈഫ്, 1876 (Immortal, Invisible, God Only Wise). സൈമണ്‍ സഖറിയ, 2011. ലണ്ടനിലെ (ഇംഗ്ലണ്ട്) വെസ്റ്റ്‌ മിനിസ്ടര്‍ ആബി യില്‍ വച്ചു 2002-ല്‍ നടന്ന എലിസബത്ത്‌ അമ്മ റാണി യുടെ ശവ സംസ്കാര ചടങ്ങില്‍ ഈ ഗാനം ആലപിക്കപ്പെട്ടു.

സെന്‍റ്. ഡീനിയോ, വെല്‍ഷ് മേലടി, കനൈടോ യി സീസ് ഗാര്‍, എഴുതിയത്, ജോണ്‍ റോബര്‍ട്സ്, 1839 (🔊 pdf nwc).

നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം
നേത്രങ്ങള്‍ക്കദൃശ്യന്‍, ശോഭ നിറഞ്ഞോന്‍
അനാദി കാലമായ്‌ വാഴ്ത്തപ്പെടുന്നോന്‍
ജയാളിയാം ശക്തന്‍ തന്‍ നാമം വാഴ്ത്താം

സ്വസ്ഥത ഇല്ലാത്തോന്‍ തത്ര പ്പെടാത്തോന്‍
മിച്ചം വരുത്താത്തോന്‍ തൃപ്തി തരുന്നോന്‍
ഉന്നത പര്‍വതം പോല്‍ ന്യായം ഉള്ളോന്‍
നന്മയും സ്നേഹവും വര്‍ഷിപ്പിക്കുന്നോന്‍

ജീവ ജന്തുക്കള്‍ക്കു ജീവന്‍ പര്‍ന്നോന്‍
മാനുഷ്യര്‍ക്കെല്ലാര്‍ക്കും തന്‍ ശ്വാസം തന്നോന്‍
വൃക്ഷത്തിന്‍ പൂ പോലെ നാം പൂത്തു നില്‍ക്കാം
നാം കൊഴിഞ്ഞെന്നാലും താന്‍ നില നിക്കും.

മഹത്വ പിതാവാം ശോഭയിന്‍ രാജന്‍
തന്‍ ദൂതര്‍ വാഴ്ത്തുന്നു, ചുറ്റും കൂടുന്നു,
ഏറ്റം കൃപാ ധനം താന്‍ ചൊരിയുന്നു
ഹൃത്തിന്‍ കറ നീക്കി മാലകറ്റുന്നു.

നിന്‍ മഹത്വം കാണ്മാന്‍ നന്ദി കരേറ്റാന്‍
തേജസ്സില്‍ മുങ്ങിയ നിന്‍ മുഖം കാണാന്‍
ക്രിസ്തുവില്‍ ദര്‍ശിക്കും ദൈവമഹത്വം
ആവസിച്ച്ചീടുവാന്‍ ആശീര്‍വദിക്ക