കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.@മത്തായി 8:11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്യം ഡങ്കേർലി, 1908 (In Christ There Is No East or West). 1908 മുതൽ 1914 വരെ നടത്തപ്പെട്ട ലണ്ടൻ മിഷ്യണറി സൊസൈറ്റിയുടെ "ദി ഓറിയൻറ് ഇൻ ലണ്ടൻ" എന്ന പ്രദർശനവേദിയിലെ പേജന്റ് 'ഡാർക്ക്നസ് ആൻറ് ലൈറ്റ്' നു വേണ്ടി ഡങ്കേർലി ഈ വരികൾ രചിച്ചു. നിരവധി കീർത്തനപുസ്തകങ്ങളിൽ ഡങ്കേർലി എന്നു അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ജോൺ ഓക്സൻഹാം ആണ് ഈ വരികൾ എഴുതിയതു എന്നു ചേർത്തിരിക്കുന്നു. സൈമണ്‍ സഖറിയ, 2016.

സെന്റ് പീറ്റർ (റൈനാഗിൾ) അലക്സണ്ടർ ആർ. റൈനാഗിൾ, 1836 (🔊 pdf nwc).

ഛായാചിത്രം
വില്യം ഡങ്കേർലി
1852–1941
© National Portrait Gallery

ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
പാശ്ചാത്യം പൗരസ്ത്യമെന്നോ
തൻ സ്നേഹത്തിന്നില്ല

സത്യ ഹൃദയങ്ങൾ തന്നിൽ
കൂട്ടായ്‍മ കണ്ടെത്തും
സേവയിൻ തങ്ക നൂലിനാൽ
മാനവർ ഒന്നിക്കും

വിശ്വാസികളിൻ കൂട്ടമേ
ഒത്തൊരുമിച്ചീടിൻ
എൻ ദൈവത്തെ സ്നേഹിക്കുന്നോർ
എൻ ബന്ധുക്കളത്രെ

ക്രിസ്തുവിൽ നമ്മൾ ഒന്നത്രേ,
തെക്കു, വടക്കില്ല
ശുദ്ധന്മാർ തന്നിൽ ഒന്നത്രേ
ഈ ഭൂലോകമെല്ലാം.