എന്നാല്‍ സഹോദരന്മാരേ ആ നാള്‍ കള്ളന്‍ എന്ന പോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിന്നുള്ളവരല്ല; നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും, പകലിന്റെ മക്കളും ആകുന്നു. നാം രാത്രിക്കും ഇരുളിന്നും ഉള്ളവര്‍ അല്ല.@1. തെസ്സലോനിക്യര്‍ 5:4,5
ഛായാചിത്രം
കാത്തലീന്‍ തോമേഴ്സണ്‍
1934–

കാത്തലീന്‍ തോമേഴ്സണ്‍, 1966 (I Want to Walk as a Child of the Light); സൈമണ്‍ സഖറിയ, 2012.

ഹൂസ്റ്റണ്‍, കാത്തലീന്‍ തോമേഴ്സണ്‍, © 1970 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജ്യോതിസ്സിന്‍ പൈതലായി ഞാന്‍ എന്നുമേ
യേശുവിന്‍ പാ-ദെ പോകും
വാനത്തില്‍ നിര്‍ത്തി താന്‍ താരകളെ
എന്‍ ജീവന്റെ താരം യേശു.

തന്നുള്ളിലോ ഇരുട്ടില്ലൊട്ടും
വന്‍ രാത്രി പകല്‍ എല്ലാം തുല്ല്യമേ
തന്‍ കുഞ്ഞാടത്രേ സ്വര്‍ മണി-വിളക്ക്
വാഴ്കെന്റെയുള്ളില്‍ എന്‍നാഥാ

ദൈവത്തിന്‍ ശോഭ ഞാന്‍ ദര്‍ശ്ശിക്കേണം
യേശുവേ ദര്‍ശ്ശിക്കേണം
നീതിയിന്‍ സൂര്യനെന്‍ പാത കാട്ടും
താതന്‍ സമീപമണ-യ്ക്കും

കാത്തീടും ക്രിസ്തുവിന്‍ ആഗമനം
പാര്‍ക്കേണം യേ-ശുവൊത്തു
സ്ഥിരതരായ് ഓടി നാം ജയിച്ചാല്‍
യേശുവിന്‍ മോദമറിയും