അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.@മത്തായി 5:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സൂസൻ ബി. വാർണ്ണർ, 'ദി ലിറ്റിൽ കോർപ്പറൽ' എന്ന കുട്ടികളുടെ മാസികയിൽ (ചിക്കാഗോ, ഇല്ലിനോയ്: 1868). അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു ശേഷം രചിക്കപ്പെട്ടതു; അനീതിക്കെതിരായി പോരാടാനും സത്യം, നന്മ, ഭംഗി എന്നിവ ഉൾക്കൊള്ളാനും കുട്ടികളെ പ്രേരിപ്പിച്ചിരുന്ന ഒരു പോരിൻ തന്ത്രം ആയിരുന്നു ഈ മാസിക.

തര്‍ജ്ജിമ ചെയ്തതു: (1ഉം 2ഉം 3ഉം ചരണങ്ങൾ അജ്ഞാതൻ). 4ലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ജോർജ്ജ് സി. ഹഗ് (🔊 pdf nwc).

ഛായാചിത്രം
എഡ്വിൻ ഓ.എക്സൽ
1851–1921

യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
ചെറു തിരി കോണിൽ പ്രകാശിക്കും പോൽ
ഈ ലോകാന്ധകാരെ നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

യേശു ചൊല്ലുന്നു വിളങ്ങെനിക്കായ്
വെട്ടം മങ്ങിയതാ-കിലറിയും താൻ
സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും
പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം
ചുറ്റും അന്ധകാരം; നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ
പാപികളെ തേടി രക്ഷിച്ചീടുക
താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ