ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.@റോമർ 5:5
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഫിലിപ്പ് പി.ബ്ലിസ്സ്, 1870 (Jesus Loves Even Me). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു അജ്ഞാതൻ. 5മത്തെ ചരണം വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ഫിലിപ്പ് പി.ബ്ലിസ്സ് (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് പി.ബ്ലിസ്സ്
(1838–1876)

1870 ജൂണിൽ ആയിരുന്നു എന്നു എനിക്ക് തോന്നുന്നു സ്നേഹിക്കുന്നെന്നെയും എഴുതപ്പെട്ടതു. ബ്ലിസ് ദമ്പദികൾ ആക്കാലത്ത്‌ 43 സൌത്ത് 'മേയ്' സ്ട്രീറ്റ് (ഇല്ലിനോയ്) ചിക്കാഗൊയിൽ എന്റെ കുടുബത്തോടൊന്നിച്ചായിരുന്നു താമസിച്ചിരുന്നതു. ഒരു പ്രഭാതത്തിൽ മിസ്സസ്സ് ബ്ലിസ് പ്രാതലിന്നായ് മുറിയിലേക്ക് ഇറങ്ങി വന്നപ്പോൾ ഇങ്ങിനെ പറഞ്ഞു: "കഴിഞ്ഞ രാത്രി മിസ്റ്റർ ബ്ലിസ്സിനു ഒരു രാഗം നൽകപ്പെട്ടു, അത് അദ്ധേഹം രചിച്ച ഗാനങ്ങളിൽ വച്ച് ദീർഘകാലം ഉപയോഗിക്കപ്പെടാൻ ഇടയുള്ള ഒരു ഗാനമായിരിക്കുമെന്നു എനിക്ക് തോന്നുന്നു. ഈ പ്രഭാതം മുഴുവനും ഞാൻ അത് പാടിക്കൊണ്ടിരിക്കയായിരുന്നു, അത് മനസ്സിൽ നിന്നും മായ്ച്ചു കളയുവാൻ കഴിയുന്നില്ല." അവർ അതിനു ശേഷം"യേശു സ്നേഹിക്കുന്നെ" എന്ന ഗാനത്തിന്റെ രാഗം പാടി. ഒരു ക്രിസ്ത്യാനിക്കു സമാധാനവും ശാന്തിയും ലഭ്യമാകുന്നതു -താൻ യേശുവിനെ സ്നേഹിക്കുന്നത് മൂലം അല്ല; മറിച്ചു യേശു അവനെ സ്നേഹിക്കുന്നതു മൂലം ആണ്- എന്ന ചിന്ത ആയിരുന്നു ഇത് രചിക്കുവാൻ ബ്ലിസ്സിനു പ്രചോദനമായി തീർന്നത്. ക്രിസ്തുവിന്റെ സ്നേഹം ഹൃദയത്തിൽ നിറയുന്നതിന്റെ അനന്തര ഫലമായിട്ടാണ്‌, സ്നേഹവും സമർപ്പണവും ഉണ്ടാകുന്നതു…എത്രയോ അനേകം പാപികളെയും സംശയിക്കുന്ന ക്രിസ്ത്യാനികളെയും യേശുവിലേക്കു നയിക്കുവാൻ ഈ ചെറിയ ഗാനത്തെ ദൈവം ഉപയോഗിച്ചു എന്നു നിത്യതയിൽ മാത്രമേ വെളിപ്പെടുകയുളളൂ

വിറ്റിൽ, p. 1


ഓ ഹൌ ഐ ലൗ ജീസസ്സ്,എന്ന ഗാനത്തിന്റെ പല്ലവി താൻ സംബന്ധിച്ച ഒരു യോഗത്തിൽ വച്ചു പലവുരു ആവർത്തിച്ചു കേട്ടപ്പോൾ ആണു ഈ ഗാനം രചിക്കുവാനുള്ള ചിന്ത ഉടലെടുത്തതു എന്നു മിസ്റ്റർ ബ്ലിസ് ഒരിക്കൽ പറഞ്ഞു. യേശുവിനോടുള്ള തന്റെ ദരിദ്രമായ സ്നേഹത്തെക്കുറിച്ചു ആ പല്ലവിയിൽ താൻ പല തവണ പാടിയ ശേഷം, പകരം ഇനി എന്നോടുള്ള അവന്റെ സ്നേഹത്തെക്കുറിച്ചു പാടേണ്ടയോ? എന്ന ഒരു ചിന്ത പൊന്തി വന്നു. ഈ പ്രചോദനം മൂലം അദ്ദേഹം ഭവനത്തിൽ പോയി കുട്ടികളുടെ ഇടയിൽ വളരെ പ്രചാരം സിദ്ധിച്ച ഈ വരികൾ രചിച്ചു.

സാങ്കി, pp. 176–77

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്നതിൽ ഞാൻ വിസ്മയ കാര്യം
യേശുവിൻ സ്നേഹം അതിവിശേഷം

പല്ലവി

എത്ര മോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു
എത്ര മോദം- താൻ സ്നേഹിക്കുന്നു
സ്നേഹിക്കു-ന്നെന്നെയും

തന്നെ മറന്നു ഞാൻ ഓടിയാലും
എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ
യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ

മാ രാജ സൌന്ദര്യം കാണുന്നേരം
പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ
നിത്യതയിൽ എന്റെ പാട്ടീവണ്ണം
യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം!

യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും
സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ
സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ
ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ

മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും?
യേശുവിന്നു സ്തോത്രം-നിശ്ചയം താൻ!
ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു:
എന്നെയും യേശു സ്നേഹിച്ചിടുന്നു,

വിശ്രാമ ഏറെയുണ്ടീയുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ
യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ
സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു