ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.@സങ്കീർത്തനങ്ങൾ 71:23
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഹെന്രി ജെ. വേൻ ഡൈക്ക്‌, 1907 (Joyful, Joyful, We Adore Thee). സൈമണ്‍ സഖറിയ, 2017.

മസ്സാച്ചുസെറ്റ്‌സിലെ വില്യംസ് കോളേജിൽ വച്ച് ഹേറി എ. ഗാർഫീൽഡിന്റെ ഭവനത്തിൽ താമസിക്കെ വേൻ ഡൈക്ക് ഈ ഗാനം രചിച്ചു. 1911 ലെ 'പ്രിസ്‌ബറ്റേറിയൻ ഹിംനലി'ൽ ഇതു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. 1911ൽ 'പോയംസ് ഓഫ് ഹെന്രിവേൻ ഡൈക്ക്' -ലും ഇതു പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി ആളുകൾ ഒത്തു ചേർന്നു ഗാനങ്ങൾ ആലപിക്കുന്ന ഇക്കാലത്തു, ഒരു ശാസ്ത്രത്തിനൊ, ഒരു വിപ്ലവചിന്താഗതിക്കോ സ്വർഗ്ഗീയ സാമ്രാജയത്തെ തകർക്കാൻ കഴിയുമെന്നു ഭയപ്പെടുവാനില്ല. ഇക്കാരണത്താൽ ഈ ഗാനം വിശ്വാസത്തിന്റെയും, സന്തോഷത്തിന്റെയും, പ്രത്യാശയുടെയും, ഒരു ഗാനമത്രേ.

ഹിം റ്റു ജോയ് ലുഡ്വിഗ് വേൻ ബീതോവൻ, 9 -മത്തെ സിംഫണി, 1824 (Ode an die Freude); അനുകരണം ഏഡ്വേർഡ്‌ ഹോജെ (🔊 pdf nwc).

ഛായാചിത്രം
ഹെന്രി ജെ. വേൻ ഡൈക്ക്‌
(1852–1933)

മോദം! മോദം! ആരാധിക്കാം,
മഹത്വത്തിൻ നാ-ഥനെ,
സൂര്യൻ മുന്നിൽ പുഷ്പം പോലെ,
ഹൃദയങ്ങൾ പൂ-ത്തിടും.
കാർമേഘം പോൽ പാപം നീങ്ങും
അന്ധകാരം മാഞ്ഞുപോം
നിത്യ മോദം നൽകുന്നോനേ
പകൽ ശോഭ തന്നരുൾ!

പാപക്ഷമ, അനുഗ്രഹം
സർവ്വം നൽകുന്നോൻ നീയേ
നിത്യജീവന്നുറവ നീ
നൽകും നിത്യ വി-ശ്രമം
ക്രിസ്തു എന്റെ സോദരനും,
ദൈവം എന്റെ താതനും
ഒന്നിച്ചെന്നിൽ വസിക്കുന്നു
സാഹോദര്യം നൽകുന്നു.

മർത്യരെ! നാം ഒത്തുകൂടിൻ
ദൂതരൊത്തു പാ-ടുവാൻ
താതൻ സ്നേഹം വർഷിക്കുന്നു
സാഹോദര്യം വാഴട്ടെ
പാട്ടു പാടി മുന്നേറിടാം
പോരിൽ നാം ജയിച്ചിടാം
മോദഗാനം നയിച്ചീടും
നിത്യജീവൻ നൽകിടും