അജ്ഞാതം.
ഫിലിപ്പ് പി. ബ്ലിസ്സ്, 1873 (🔊 pdf nwc).
ഖേദിക്കുന്ന മാനവർക്കു-ഭൂതലേ യാഥാർത്ഥമാം
ഭാഗ്യമെങ്ങു പ്രാപിച്ചീടാം?- ശാശ്വതമാം സ്വസ്ഥത.
പല്ലവി
മോക്ഷഭാഗ്യം- മോക്ഷഭാഗ്യം- മോക്ഷഭാഗ്യം യേശുവിൻ
സന്നിധി പ്രദാനം ചെയ്യും-മന്നിലും പിൻ വിണ്ണിലും
ക്രൂശിന്മേൽ അർപ്പിച്ചതായ-യേശുവിൻ യാഗമതിൽ
വിശ്വസിക്കുന്നേവർക്കും താൻ-മോചനമേകും ഉടൻ-
മാനസാന്തരമവർക്കു- ദാനം ചെയ്തീടുന്നഹോ!
തൻ വിശുദ്ധാത്മാവുമൂലം- ഏവർക്കും കൃപാകരൻ-
ശുദ്ധതയിൽ നാളിൽ നാളിൽ- വർദ്ധിച്ചുവരാൻ സ്വയം
ക്രിസ്തുവോടോന്നിച്ചെപ്പോഴും-ക്രൂശിന്മേലിരിക്കണം
ദൈവപ്രസാദം ലഭിപ്പാൻ- സർവ്വദാ നീ ജീവിച്ചു;
ദിവ്യസംസർഗ്ഗമതു നിൻ- ജീവശ്വാസമാകുകിൽ-
എത്ര നല്ല രക്ഷിതാവിൻ ചിത്രം സുവിശേഷത്തിൻ!
എണ്ണമറ്റ ശദ്ധിമാന്മാർ- ഇന്നും ഭൂവിൻ സാക്ഷികൾ-
സൽഗുണസമ്പൂർണ്ണനേശു-രക്ഷകൻ കൃപാനിധി,
സൗമ്യവാൻ- സ്വർഗ്ഗ-പ്രേമരൂപൻ- സുന്ദരൻ-മനോഹരൻ-