നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.@സങ്കീർത്തനങ്ങൾ 119:105
ഛായാചിത്രം
ജോണ്‍ ബി. ഡൈക്സ്,
1823–1876

ജോൺ എച്ച്. ന്യൂമേൻ, 1833, ചരണങ്ങൾ 1-3 (Lead, Kindly Light); എഡ്വേർഡ് എച്ച്. ബിക്കർസ്റ്റെത്തു ജൂണിയർ, ഹിമ്നൽ കമ്പേനിയൺ ചരണം 4. തർജ്ജിമ: അജ്ഞാതം. നാലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

1933, ജനുവരി 7നു മാസ്സച്ചുസെറ്റ്സ്, നോർത്താംടൺ എഡ്വേർഡ്സ് കോൺഗ്രിഗേഷണൽ പള്ളിയിൽ വച്ചു നടന്ന അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന കാൽവിൻ കൂളിജിന്റെ ശവസംസ്കാരവേളയിൽ ഈ ഗാനം ആലപിക്കയുണ്ടായി

ലക്സ് ബനിഗ്ന, ജോൺ ബി. ഡൈക്സ്, ഇംഗ്ലീഷ് ചർച്ചിന്റെ ഉപയോഗത്തിലേക്കായി ജോണ്‍ ഗ്രേ പ്രസിദ്ധീകരിച്ച ഗാന സമാഹാരത്തിൽ നിന്നും. 1866 (🔊 pdf nwc; പുരുഷശബ്ദം: 🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ന്യൂമേൻ ഒരു യുവ വൈദീകനായി ഇറ്റലിയിൽ സഞ്ചരിക്കെ, രോഗം ബാധിച്ച് 'കാസിൽ ജിയോവാനി' യിൽ മൂന്നു ആഴ്ചകളോളം താമസിച്ചു. ഒടുവിൽ, 'പാലെർമോ' വിലേക്ക് യാത്രചെയ്യുവാൻ മാത്രം ഉള്ള ശക്തി ലഭിച്ചു:

എന്റെ സത്രത്തിൽ നിന്നും പുറപ്പെടും മുമ്പായി, എന്റെ കിടക്കയിൽ ഇരുന്നു, തേങ്ങി കരയാൻ ഇടയായി. എന്നെ ശുശ്രൂഷിക്കുന്ന ചുമതല കൂടെ ഏറ്റെടുത്ത വേലക്കാരൻ എന്റെ ദുഃഖത്തിന്റെ കാരണം തിരക്കി. "ഇംഗ്ലണ്ടിൽ എനിക്ക് ഒരു ജോലി പൂർത്തിയാക്കേണ്ടതുണ്ടു", എന്നു മാത്രമേ മറുപടി പറയാൻ എനിക്ക് കഴിഞ്ഞുള്ളൂ. വീട്ടിൽ എത്തുവാനായ് എന്റെ മനം നോവുകയായിരുന്നു. എന്നാൽ ഒരു ബോട്ട് ലഭ്യമാകാനായി മൂന്നു ആഴ്ചകൾ ഞാൻ പലെർമോയിൽ തങ്ങേണ്ടി വന്നു. അവിടെ ഉണ്ടായിരുന്ന പള്ളികൾ ഞാൻ സന്ദർശ്ശിക്കുവാൻ തുടങ്ങി. ഞാൻ ഒരു ആരാധനയിലും പങ്കെടുത്തില്ല എങ്കിലും അത് എന്റെ അക്ഷമയെ ശാന്തമാക്കി. ഒടുവിൽ മാർസീൽസിലേക്ക് ഉള്ള ഒരു ഓറഞ്ചു ബോട്ടിൽ കയറി. ബോണിഫാസിയോവിലെ സ്റ്റ്രൈറ്റ്സ് എന്ന സ്ഥലത്ത് ഒരാഴ്ച മുഴുവൻ സമാധാനമായി വിശ്രമിച്ചു. അവിടെ വച്ചാണു ഞാൻ "ലീഡ് കൈൻഡ്ലി ലൈറ്റ്" എന്ന പേരിൽ പ്രസിദ്ധിനേടിയ വരികൾ എഴുതിയത്.

എൻ ദീപമേ! ഈ അന്ധകാരത്തിൽ നടത്തെന്നെ.
ഏരുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ!
കാക്കുകെൻ പാദം, ചോദിക്കുന്നില്ലേ;
ദൂരെ കാണ്മാൻ. ഒരടി പോരുമേ.

നടത്തെന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ!
കണ്ട വഴി ഞാൻ നടന്നേ! ഇന്നോ, നടത്തെന്നെ.
മോടി ഞാൻ തേടി ശങ്ക കൂടാതെ-
ഡംഭിയായേൻ, ഓർക്കല്ലേ മുൻ കാലം.

ഇന്നയോളം പാലിച്ച ദൈവമേ രാ പോവോളം,
കാടും, മേടും, വൻ കടൽ, ഇവയിൽ നടത്തെന്നെ.
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി,
വീണ്ടും കാണും, ഞാൻ ആ പ്രഭാതത്തിൽ!

അന്ത്യത്തോളം ഈ ലോക പാതയിൽ പാലിക്കുകേ
ശിശു സമം വിശ്വാസം പകർന്നു നിന്നിൽ ചേർക്ക
ലൌകീക പോരിൽ നിന്നും വിശ്രാമം
ഏകി എന്മേൽ നിത്യ ജീവൻ നൽക