യഹോവയുടെ മേശ…@മലാഖി 1:12
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫിലിപ്പ് ഡോഡ്രിഡ്ജ് (1702–1751) (My God, and Is Thy Table Spread?). 'ഹിംസ് ഫൌണ്ട് ഓൺ വേരിയസ് ടെക്സ്റ്റ്സ് ഇൻ ദി ഹോളി സ്ക്രിപ്ചേഴ്സ്'-ൽ ജോബ് ഓർട്ടൺ-ന്റെ മരണാനന്തരം പ്രസിദ്ധീകരിച്ചു. (സോഫ്ഷെയർ, ഇംഗ്ലണ്ട്: ജോഷ്വ എഡോവ്സ് & ജോൺ കോട്ടൺ, 1755), നമ്പർ 171. അജ്ഞാതം. * 5ഉം 6ഉം ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

ഹോളി, ജോർജ്ജ് ഹ്യൂസ്, 1835 (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് ഡൊഡ്രിജ്
1702–1751

എൻ ദൈവമേ, നിൻ മേശമേൽ
നിൻ പാത്രം സ്നേഹം തൂകുന്നേ
നിൻ മക്കളെല്ലാം വന്നിങ്ങു
നിൻ സാന്നിധ്യം രുചിക്കട്ടെ

യേശുവിന്റെ ദാനമേ, തൻ
മാംസരക്തത്തിൻ വിരുന്നെ
ഈ ഭക്ഷ്യ പാനീയങ്ങളെ
ആസ്വദിപ്പതു മാ ഭാഗ്യം

പാത്രതയില്ലാത്തോർ മുമ്പിൽ
ഈ ദ്രവ്യങ്ങൾ വെപ്പതെന്തു?
നിൻ പേർക്കല്ലൊ രക്തം ചിന്തി
നിനക്കില്ലേ മക്കൾ വീതം?

കർത്താ, നിൻ മേശയ്ക്കിമ്പമായി
മോദമോടേവരും കൂടി
അതിൻ മർമ്മങ്ങൾ രുചിപ്പോർ
മുക്തി ആസ്വദിക്കട്ടിഹെ

ഒരുക്കമായ് വന്നീടട്ടെ
ആത്മാക്കൾ ആഗ്രഹത്തോടെ
ലോകമോഹം വിട്ടോടട്ടെ
പിരിഞ്ഞു പോയിടുമ്പോഴും

ജീവിപ്പിക്ക നിൻ സഭയെ
പുതുതാക്ക കൃപകളെ
രക്ഷകൻ തന്റെ രക്തത്താൽ
പുതു ശക്തി നിറക്കെന്നിൽ