ജെയിംസ് ഡബ്ല്യൂ. ജോണ്‍സണ്‍, 1899 (Lift Every Voice and Sing). സൈമണ്‍ സഖറിയ, 2013.
വാനഭൂ എല്ലാടം ഉച്ചത്തിൽ പാടീടാം
സ്വാതന്ത്ര്യം എകും രാഗങ്ങൾ
മോദമുയരട്ടെ ഉന്നതൻ കേൾക്കുന്നു
അലറുന്നോ-രാഴിയെ പോൽ -എന്നും
വി-ശ്വാ-സ ഗാനങ്ങൾ ഇന്നിലെ ഇരുട്ടിൻ പാഠം
ആ-ശ്വാ-സ ഗാനങ്ങൾ ഇന്നിന്റെ പാഠങ്ങൾ ആകും
ഉ-ദ-യ സൂര്യൻ തൻ പുതു ദിനം വന്നു
അടിവെച്ചു പോയീടാം നാം -ജയത്തിനായ്
കല്ലുള്ള പാതകൾ, പീഠനചാട്ടവാർ
ആശയറ്റ നാളായ് തോന്നി
കാൽകൾ തളർന്നാലും ലേശം പതറില്ല
വാഗ്ദത്വത്തിൻ ദേശത്തു എത്തും വരെ
ക-ണ്ണു-നീർ കുതിർത്ത പാതകൾ എത്രയോ താണ്ടി
ര-ക്ത-ത്താൽ കുതിർത്ത പാതകൾ എത്രയോ താണ്ടി
ഇന്നിലെകൾ പോയി ഇന്ന് നാം നിൽക്കുന്നു
വെള്ള കീറും താരകമോ അങ്ങതാ!
വിതുമ്പലിൻ കണ്ണീർ, ദുരിതനാളുകൾ
ഇന്ന് വരെ ദൈവം പോറ്റി
തൻ ശക്തി ഒന്നിനാൽ താൻ നമ്മെ നടത്തി
നടത്തുകേ വെളിച്ചത്തിൻ പാതയിൽ
നി-ൻ-വഴി എൻ കാൽകൾ വിട്ടെങ്ങും ദൂരെ ഞാൻ പോകാ
നി-ൻ-വഴി വിട്ടെങ്ങും ഈ ലോകേ ദൂരെ ഞാൻ പോകാ
നിൻ കൈയ്യിൻ തണലിൽ വിശ്വസ്തരായ് പാർക്കും
ദൈവത്തോടും രാജ്യത്തോടും എന്നെന്നും