കർത്താ കൊടുംങ്കാറ്റടിച്ച്
ഓളങ്ങളുയരുന്നേ
മങ്ങുന്നിതാ കാർകൊണ്ടു വാനം
താങ്ങും തണലുമില്ലേ
ഞങ്ങളെ നീ കൈവെടിഞ്ഞോ?
ഞങ്ങൾ കടൽ മദ്ധ്യേ
മുങ്ങിച്ചാകുമിപ്പോളൊന്നാകെ നീ
ഇങ്ങനെയുറങ്ങുന്നോ?
പല്ലവി
കാറ്റു തിരകളെന്നിഷടം ചെയ്യും
ശാന്തം കൊൾ
കടലിളക്കത്തിൻ കോപമോ
ഭൂതമോ നരരോ എന്താകിലും, ഹേ
വാനഭൂമിയാഴികൾ നാഥന്റെ
വാസക്കപ്പൽ മുക്കുവാൻ സാദ്ധ്യമോ?
സർവ്വമെന്നിഷ്ടം ചെയ്യും മുദാ,
ശാന്തം, ഹേ, ശാന്തം കൊൾ,
സർവ്വമെന്നിഷ്ടമാശു ചെയ്യും
ശാന്തമാക.
ആത്മവിവശനായ് നാഥാ
താപത്തിൽ കുമ്പിടുന്നേൻ
തപിക്കുന്നെൻ ചിത്തം ഗാഢമായ്
ഉണർന്നെന്നെ രക്ഷിക്ക
പാപാരിഷ്ട തിരകളെൻ
മീതെ കവിയുന്നേ
മുങ്ങി നശിക്കുന്നേൻ പ്രാണനാഥാ
പിടിക്കെന്നെ, വാ വേഗം
തീർന്നു ഭയം സർവ്വം നാഥാ,
വന്നു ശാന്തം വാരിധൗ
ശോഭിക്കുന്നു സൂര്യൻ കടൽ മേൽ
സ്വർഭാനുവും ഹൃദയേ
താമസിക്കിഹേ രക്ഷകാ
താനേ വിടാതെന്നെ
സാമോദം തുറമുഖം ചേർന്നു ഞാൻ
ഇളയ്ക്കും ഭാഗ്യതീരെ