തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.@മത്തായി 18:13
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എലിസബത്ത് സി. ക്ലിഫെയ്ൻ, 1868 (The Ninety and Nine). സൈമണ്‍ സഖറിയ, 2013.

സജിന, ഐറ ഡി. സാങ്കി, സേക്രഡ് സോങ്ങ്സ് ആൻഡ് സോളോസ്, 1874 (🔊 pdf nwc).

ഛായാചിത്രം
ഐറ ഡി. സാങ്കി
1840–1908

ദി നൈന്റി നൈൻ… എന്ന ഗാനം ആർക്കു വേണ്ടി രചിച്ചുവോ അദ്ദേഹത്തിന്റെ ശരീരം കനാഡയിലെ ഒണ്ടാറിയോ ഫർഗൂസിൽ കിടക്കുന്നു…കുടിയേറ്റ കർഷകൻ ആയി അറിയപ്പെട്ട (ജോർജ്ജ്) ക്ലിഫൈൻ ഏകദേശം 1842ൽ കൃഷി പരിശീലിക്കാൻ കാനഡയിൽ വന്നയാൾ ആയിരുന്നു, അദ്ദേഹത്തിന്റെ കൃഷിയിലുള്ള പരിശ്രമങ്ങൾ എല്ലാം വിജയിക്കാതെ വന്നപ്പോൾ, ആ പരാജയം കടുത്ത മദ്യപാനത്തിലേക്ക് വഴിതെളിച്ചു. ഫർഗൂസിൽ ഒരു സുഹൃത്തായ വൈദ്യന്റെ കൂടെ താമസിച്ചു വരവേ നിരാശയോടൊപ്പം ഈ ദുശ്ശീലവും വളർന്നു; അതിന്റെ ഫലമായി ഒരിക്കൽ ഉണ്ടായ പ്രതിസന്ധിയിൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരി എലിസബത്ത് തന്റെ ഈ സഹോദരനെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നിരിക്കണം അവരുടെ മരണം വരെ പ്രസിദ്ധീകരിക്കാതിരുന്നതും ഇപ്പോൾ പ്രസിദ്ധമായിതീർന്നതും ആയ ഈ വരികൾ എഴുതിയത്. ചിൽഡ്രൻസ് അവർ -ൽ അവ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു; അതിനു ശേഷം പല മാഗസിനുകളിലും അവ പകർത്തപ്പെട്ടു. മിസ്റ്റർ സാങ്കി ഒരു മാസികയിൽ ഈ കവിത കണ്ട് വെട്ടിയെടുത്ത് തന്റെ പേഴ്സിൽ സൂക്ഷിച്ചു.

1874–ൽ സ്കോട്ട് ലണ്ടിലെ എഡിൻബറോവിലെ ഒരു സുവിശേഷ യോഗത്തിൽ ജോർജ്ജിന്റെയും എലിസബത്ത് ക്ളിഫെയിന്റെയും ഒരു സഹോദരി യാദൃശ്ച്യാ കേൾവിക്കാരിൽ സന്നിഹിതയായിരുന്നു.നല്ലയിടയന്റെ പ്രസംഗത്തിന്റെ ശേഷം മിസ്റ്റർ മൂഡി "അനുയോജ്യമായ എന്തെങ്കിലും പാടുവാൻ " സാങ്കിയോടു ആവശ്യപ്പെട്ടു. ഒരു ട്യൂണ്‍ തരുവാൻ സാങ്കി പ്രാർത്ഥിച്ചു. ഓർഗന്റെ കട്ടകളിൽ അദ്ദേഹത്തിന്റെ കൈകൾ പതിഞ്ഞതോടെ അതിനു മറുപടി ലഭിച്ചു, അങ്ങിനെ വിദൂരെ കാനഡയിൽ വച്ച് ഒരു സഹോദരി തന്റെ സഹോദരനു വേണ്ടി കുറിച്ച സ്നേഹം തുളുമ്പും വരികൾ അന്നാദ്യമായി ആലപിക്കപ്പെട്ടു.

ബ്ലാൻകാർഡ്, പേജുകൾ 95–96

തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-
എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ,
വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്-
വിദൂരെ ഇടയനു അന്യനായ്…

തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ?
എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ മറ്റൊന്നലഞ്ഞു പോയ് -
പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ്
എന്നാലും ഞാൻ പോകുമെൻ ആടിനായ്…

ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ!
നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്.
വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം,
ദയനീയം മരണമോ ആസ്സന്നം…

നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ!
വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്.
നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം

ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ-
മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, കണ്ടേൻ എൻ ആടിനെ
മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ
മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ.