ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.@എബ്രായർ 13:5
ഛായാചിത്രം
ജോർജ്ജ് സി. ഹഗ്
1848–1907

ജോണ്‍സണ്‍ ഓട്ട്മേന്‍ ജൂണിയര്‍, 1895 (No, Not One); സൈമണ്‍ സഖറിയ, 2014.

ജോർജ്ജ് സി. ഹഗ് (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!

പല്ലവി

യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!

പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!

വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!

കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!

രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!