യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍, മനുഷ്യര്‍ നമ്മോടു എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.@സങ്കീർത്തനങ്ങൾ 124:1–3
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

(പെൻസിൽവാനിയിലെ പിറ്റ്സ്ബർഗ്ഗ്: ദി യുനൈറ്റഡ് പ്രിസ്ബിറ്റീര്യൻ ബോർഡ് ഓഫ് പബ്ലിക്കേഷൻ 1912) ദി സാൾട്ടറിൽ നമ്പർ 353 (Now Israel May Say). സൈമണ്‍ സഖറിയ, 2014.

ഓൾഡ്‌ 124ലാമത്, ജനീവൻ സാൾട്ടർ, 1551 (🔊 pdf nwc).

യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ
യ-ഹോവ നിത്യം നീതിമാനെന്നു
ശ-ത്രുക്കൾ ചുറ്റും എതിരിട്ടപ്പോൾ
ജീ-വനോടെ വി-ഴുങ്ങാൻ വന്നപ്പോൾ
യഹോവ നിത്യം അനന്യനത്രേ.

ശ-ത്രുവിൻ ക്രോധം ശക്തമായപ്പോൾ
വൻ തിര പോലെ ആഞ്ഞടിച്ചപ്പോൾ
വൻ ചുഴി കല്ല-റയായ് തീർന്നപ്പോൾ
പ്ര-ളയമായ് എൻ ചുറ്റും നിന്നപ്പോൾ
ആധിയാൽ ആത്മം തളർന്നീടുന്നു.

ശ-ത്രുവിവിൽ നിന്നും രക്ഷ പോലെയും
കെ-ണിയിൽ നിന്നും പക്ഷി പോലെയും
ര-ക്ഷപ്പെട്ടോരു ആത്മാവെത്രയും
ഏ-കമാം ആശ യാഹിൽ മാത്രമേ
വാനഭൂ സർവ്വം വാഴും താതനിൽ!