ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.@വെളിപ്പാട് 2:17
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ചാൾസ് വെസ്ലി, ഹിംസ് ആന്റ് സേക്രഡ് പോംസ്, 1742 (O for a Heart to Praise My God). *5ഉം 6ഉം 7ഉം ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

റിച്ച്മണ്ട് (ഹവീസ്) തോമസ് ഹാവീസ്, കാർമിന ക്രിസ്റ്റോ 1792 (🔊 pdf nwc).

ഛായാചിത്രം
ചാൾസ് വെസ്ലി
1707–1788

ദൈവസ്‌തുതിക്കു നെഞ്ചം താ
പാവനഹൃദയം
സുലഭം ചിന്തിയ രക്തം
തളിച്ച ഹൃദയം.

സൗമ്യം, താഴ്മ, ക്ഷമാചിത്തം
പ്രിയ കൃസ്താസനം
ക്രിസ്തു താൻ ശബ്ദിക്കുമതിൽ
ക്രിസ്തുമാത്രം വാഴും

ഉള്ളിൽ വസിപ്പോനിൽനിന്നു
ഒന്നും പിരിക്കാത്ത
താഴ്ത്തനുതാപഹൃദയം
സത്യ ശ്രദ്ധ ശുദ്ധം.

നവ ചിന്ത തിങ്ങും ചിത്തം
ദൈവ സ്നേഹം പൂർണ്ണം
സത്യശുദ്ധി നന്മപൂർണ്ണം
കർത്താ, നിൻ ചിത്തം പോൽ.

*നിൻ സ്നേഹ ചിത്തം മാറിടാ
ഖേദമകറ്റീടും
നിൻ സ്നേഹം താ എൻ യേശുവേ
ഖേദമാനസ്സൻ ഞാൻ

*സ്വസ്ഥതയില്ലാ ഹൃത്തിങ്കൽ
നീ ശാന്തി നൽകുകേ
സ്വാർത്ഥ ചിത്തം നീക്കീടുകേ
ഏദൻ പ്രാപിപ്പോളം

*നിൻ കൃപാ മൊഴിയെന്നുള്ളിൽ
ശാന്തിയരുളട്ടെ
ഒളി മന്നാ, ജീവ വൃക്ഷം,
വെള്ളക്കല്ലും നൽക

തന്നു നിൻ സ്വഭാവം കർത്താ,
എന്നിലിറങ്ങി വാ,
ചിത്തേ എഴുതു നിൻ നാമം
പുത്തൻ സ്നേഹനാമം.