ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റെ തത്രേ.@2 ദിനവൃത്താന്തം 20:15
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സബൈന്‍ ബാറിംഗ്-ഗവ്ള്‍ഡ് ചര്‍ച്ച് ടൈംസില്‍, 1865:

സെന്‍റ്. ഗര്‍ട്രൂട്, ആര്‍തര്‍ എസ്സ്. സള്ളിവന്‍, 1871 (🔊 pdf nwc).

ഛായാചിത്രം
ആര്‍തര്‍ എസ്സ്. സള്ളിവന്‍
1842–1900

"വിറ്റ്‌ _ തിങ്കളാഴ്ച" യോര്‍ക്ക്ഷെയറില്‍ സ്കൂളുകള്‍മേളകള്‍ക്ക് അനുയോജ്യമായി കരുതപ്പെടുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു "വിറ്റ്‌ _ തിങ്കളാഴ്ച" ഞങ്ങളുടെ സ്കൂള്‍ അടുത്തുള്ള ഗ്രാമത്തിലെ സ്കൂളുമായി പങ്കു ചേരുവാന്‍ ക്രമീകരിക്കപ്പെട്ടിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ അടിവച്ചു നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അതിനു യോജ്യമായ ഒരു ഗാനവും ഞാന്‍ കണ്ടില്ല. അതിനാല്‍ ഒരു രാത്രി ഉണര്‍ന്നിരുന്നു ഞാന്‍ തന്നെ എഴുതാം എന്ന് തീരുമാനിച്ചു. "ഓണ്‍ വേര്‍ഡ് ക്രിസ്റ്റ്യന്‍ സോള്‍ജേഴ്സ്" (Onward, Christian Soldiers) ആയിരുന്നു അതിന്‍റെ ഫലം. വളരെ തിടുക്കത്തില്‍ എഴുതിയതിനാല്‍ പല പ്രാസങ്ങളും ശരിയാണോ എന്ന് ഞാന്‍ ഭയക്കുന്നു. അതിന്‍റെ പ്രചാരം എന്നെ മറ്റെന്തിനെക്കാളും അതിശയിപ്പിക്കുന്നു. എങ്ങിനെയാണ് അത് ആദ്യമായി അച്ചടിക്കപ്പെട്ടതു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ അത് പെട്ടെന്ന് നിരവധി ഗാനസമാഹാരങ്ങളിലും സ്ഥാനം പിടിച്ചു എന്നെനിക്കറിയാം. അതിനു ശേഷം ഞാന്‍ കുറച്ചു ഗാനങ്ങള്‍ കൂടെ എഴുതിയിട്ടുണ്ട് എന്നാല്‍ അവയില്‍ രണ്ടോ മൂന്നോ മാത്രമേ നന്നായി അറിയപ്പെടുന്നുള്ളൂ.

ക്രിസ്ത്യ സൈന്യമേ! വാ! പോരില്‍ നിരയായ്
മുന്‍പേ പോയ യേശു തന്നെ നോക്കീടിന്‍
ക്രിസ്തു രാജനിപ്പോള്‍ വൈരികള്‍ക്കെതിര്‍
മുമ്പോട്ടെത്തി പോരില്‍ കാണ്മിന്‍, തന്‍ കൊടി

പല്ലവി

ക്രിസ്ത്യ സൈന്യമേ വാ പോരില്‍ നിരയായ്
മുന്‍പേ പോയ യേശു തന്നെ നോക്കീടിന്‍

സാത്താന്‍ സേന എല്ലാം പാഞ്ഞോടുന്നു കാണ്‍
മുന്നോട്ടോടി എത്തിന്‍ ക്രിസ്ത്യ സൈന്യമേ!
പാതാളം ഇളകി ജയ ഭേരിയാല്‍
ഘോഷിച്ചാനന്ദിപ്പിന്‍ പാടിന്‍ ഉച്ചത്തില്‍

വന്‍ സേനയെ പോലെ പോകുന്നീ സഭ
ശുദ്ധര്‍ പോയ മാര്‍ഗ്ഗേ നാമും പോകുന്നു
നാം ഏവരും ഏകം ഏക ശരീരം
സ്നേഹം, ആശ, ബന്ധം എന്നതില്‍ ഏകം

*പിന്തുടരും ഞാനും ശുദ്ധര്‍ തന്‍ പാത
വിശ്വസിക്കും ഞാനും ശുദ്ധര്‍ വിശ്വാസം
നിലനില്‍ക്കുമേ-യതന്ത്യത്തോളവും
ലോകരാഷ്ട്രങ്ങളും നശിച്ചീടുമേ

ലോക രാജ്യം എല്ലാം പോകും ഇല്ലാതായ്
ക്രിസ്തു സഭ എന്നും, എന്നും ഇരിക്കും
നരകത്തിന്‍ വാതില്‍ എതിരായ് വരാ
എന്നു ചൊന്ന വാക്ക് മാറ്റമില്ലാതാം

ഹേ ജനമേ മുമ്പോ-ട്ടോടി വന്നീടിന്‍
ഈ കൂട്ടത്തോടൊന്നിച്ചാനന്ദിച്ചീടിന്‍
മഹത്വം സ്തുതിയും മാനം എന്നിവ
യേശു രാജനെന്നും ആയിരിക്കട്ടെ.

*നാലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2013.