🡅 🡇 🞮

കണ്‍കള്‍ തുറക്ക കാണുവാന്‍

നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ. സങ്കീര്‍ത്തനങ്ങള്‍ 119:18
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ക്ലാര എച്ച്. സ്കോട്ട്, ബെസ്റ്റ് ഹിംസ് നമ്പര്‍: 2; എലിഷ എ. ഹോഫ്മേന്‍ & ഹാരോള്‍ഡ്‌ എഫ്. സെയില്‍സ് എഴുതിയതു (ഷിക്കാഗോ, ഇല്ലിനോയ്: ഇവാഞ്ചലിക്കല്‍ പബ്ലിഷിംഗ് കമ്പനി, 1895) (Open My Eyes); ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2012. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ക്ലാര എച്ച്. സ്കോട്ട് (🔊 ).

ഛായാചിത്രം
ക്ലാര എച്ച്. സ്കോട്ട്
(1841–1897)

കണ്‍കള്‍ തുറക്ക കാണുവാന്‍
നീ കാണും പോല്‍ ഞാന്‍ സത്യത്തെ
അത്ഭുത താക്കോല്‍ തന്നീടെണേ
സ്വാതന്ത്ര്യം ഓതാന്‍ ശക്തി താ

നിന്‍ പ്രവര്‍ത്തിക്കായ് കാക്കുന്നു
ദൈവ ഇഷ്ടം നിവര്‍ത്തിപ്പാന്‍
പ്രകാശിപ്പിക്കെന്‍ കണ്‍കളെ
ശു-ദ്ധാത്മാവേ

കാതു തുറക്ക കേള്‍ക്കുവാന്‍
നീ നല്‍കും സത്യം വ്യക്തമായ്
നിന്‍ ശബ്ദത്തെ ഞാന്‍ കേട്ടീടുമ്പോള്‍
അസ്സത്യമെല്ലാം മാറിപ്പോം

വായ്‌ തുറക്ക ഞാന്‍ സാക്ഷിപ്പാന്‍
ഊഷ്മള സത്യം ഘോഷിപ്പാന്‍
സ്നേഹമെന്‍ ഹൃത്തില്‍ പകരുക
നിന്‍ മക്കളായ് ഞാന്‍ പങ്കിടാന്‍