ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.@സെഖര്യാവു 9:9
ഛായാചിത്രം
ഹെന്രി എച്ച്. മിൽമേൻ
1791–1868

ഹെന്രി എച്ച്. മിൽമേൻ (Ride On, Ride On in Ma­jes­ty). .

ട്രന്റിനോ, ഡാനീയേല്‍ ബി. ടൌണര്‍, 1909 (🔊 pdf nwc).

ഛായാചിത്രം
ഡാനീയേല്‍ ബി. ടൌണര്‍
1850–1919

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
നൽ ഓല കൈയിൽ ഏന്തുവിൻ
സീയോന്റെ ബാലർ ഏവരും

പല്ലവി

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ

ഓടിക്കൂടിൻ യേശുവോടു
മോടിയോടു വാനോർ സൈന്യം
ഖേദമാശ്ചര്യമവർക്കു
നാഥനിങ്ങനെ പോകയിൽ

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
ക്രൂശിങ്കലാമിതിൻ അന്തം
നാശ ദോഷമാകെ നീക്കാൻ

ഓടി കൂടിൻ യേശുവോടു
നാടും വീടും കൂടും എല്ലാം
ചേരും വേഗം അന്ത്യയുദ്ധം
തീരും എല്ലാം കുരിശിങ്കൽ-

ഓടി കൂടിൻ യേശുവോടു
മുടി ചൂടി ചൂടിൻ ശിരസ്സതിൽ
സീയോന്റെ രാജൻ വാഴട്ടെ
ഈ ഉള്ളോരെല്ലാവർമേലും

ഓടി കൂടിൻ യേശുവോടു
പാടിചൊല്ലീടിൻ ഹോശാനാ
ഗർദ് ദഭവാഹനൻ പിമ്പിൽ
ആർത്തു ശബ്ദിപ്പിൻ ഹോശാന

ഓടി കൂടിൻ യേശുവോടു
വീഥി മൂടി പത്രങ്ങളാൽ
ശീല നീളെ വിരിച്ചീടിൻ
കോലാഹലമായ ഘോഷിപ്പിൻ

ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
വെടിയല്ലേ, കൈവിടൊല്ലേ
അടിയാരെ ഒരിക്കലും-