നീയോ ബേത്ത് ലഹേം എഫ്രാത്തേ, നീ യെഹൂദാ സഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്ക് നിന്നില്‍ നിന്നു ഉത്ഭവിച്ചു വരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.@മീഖ 5:2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫിലിപ്സ് ബ്രൂക്സ്, 1867 (O Little Town of Bethlehem). സൈമണ്‍ സഖറിയ, 2011.

സെന്‍റ് ലൂയിസ്, ലൂയിസ് എച്ച്. റന്റെര്‍, 1868 (🔊 pdf nwc). റന്റെര്‍, പെന്‍സില്‍വാനിയയായിലെ ഫിലാഡല്‍ഫിയ ഹോളി ട്രിനിറ്റി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ബ്രൂക്സിന്റെ ഓര്‍ഗന്‍ വായിക്കുന്ന ആളായിരുന്നു. ക്രിസ്തുമസ് സന്ധ്യയില്‍ മനസ്സില്‍ വന്ന ഈ രാഗം പിറ്റേന്ന് ആദ്യ ഗാനമായി ആലപിച്ചു.

ഛായാചിത്രം
ലൂയിസ് എച്ച്. റന്റെര്‍
1831–1908

ഒരു ക്രിസ്തുമസ്സ് പാതിരാ കുര്‍ബാനയില്‍ സഹായിക്കാന്‍ യെരൂശലേമില്‍ നിന്നും ബേത്ത്ലഹേമിലേക്ക് കുതിരപ്പുറത്തു യാത്ര ചെയ്തതിനെക്കുറിച്ചു ബ്രൂക്സ് 1865-ല്‍ എഴുതി: ബേത്ത്ലഹേമില്‍ യേശു ജനിച്ച സ്ഥലത്തിന്റെ വളരെ അടുത്തായി ബേത്ത്ലഹേമിലെ പുരാതനമായ ആ പള്ളിയില്‍ ഞാന്‍ നിന്നത് ഓര്‍ക്കുന്നു, മണിക്കൂറുകള്‍ തോറും ആ പള്ളിയില്‍ നിന്നും സുപരിചിതമായ സ്വരങ്ങളില്‍ ഇടവിടാതെ ഉയര്‍ന്നിരുന്ന ദൈവ സ്തുതികള്‍, രക്ഷകന്റെ ജനന വാര്‍ത്തയെ അവര്‍ പരസ്പരം വീണ്ടും വീണ്ടും അറിയിക്കുന്നതായി എന്റെ ചെവിയില്‍ അലതല്ലി.

ഫിലിപ്സ് ബ്രൂക്സ്

ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!
മേല്‍ നിന്നു താര ശോഭയില്‍ മുങ്ങി ഉറക്കമായ്‌—
നിത്യമായ പ്രകാശം പാതയില്‍ തെളിഞ്ഞു,
ആ രാത്രിയില്‍ നിരാശ പോയ്‌ നിന്നില്‍ പ്രത്യാശയായ്‌.

ഭൂ-മര്‍ത്യര്‍ മയങ്ങീടുമ്പോള്‍ ക്രിസ്തു ഭൂ-ജാതനായ്,
മേല്‍ ദൂത വൃന്ദം ആമോദാല്‍ പറന്നു കാവലായ്.
പ്രഭാത താരകങ്ങള്‍ ജനനം ഘോഷിച്ചു,
മര്‍ത്ത്യര്‍ക്കു ശാന്തി സന്തോഷം മഹത്വം രാജനു.

എത്ര എത്ര രഹസ്യമായ് ഈ ദാനം ലഭ്യമായ്!
മാനവ ഹൃത്തിന്നാമോദം ദൈവത്തിന്‍ ദാനമാം.
പാപികള്‍ അറിഞ്ഞീടാ തന്‍ ആഗമനത്തെ—
താഴ്മയുള്ളോര്‍ എതിരേല്‍ക്കും ക്രിസ്തു വന്നീടുമ്പോള്‍.

പൈതങ്ങള്‍ മോദാല്‍ വാഴ്ത്തുന്നു ദിവ്യമാം പൈതലെ,
‘കഷ്ടത’ യാചിച്ചീടുന്നു, മേരിയിന്‍ സൂനുവെ.
‘ദയ’ കാത്തു നില്‍ക്കു-ന്നു ‘വിശ്വാസം’ വാതില്‍ക്കല്‍,
രാത്രിക്കന്ത്യം വരുത്തുന്നു, ക്രിസ്തു തന്‍ ജനനം.

യാചിക്കുന്നെങ്ങള്‍, വരിക ബേത്ത്ലഹേം പൈതലെ—
ജനിക്കെങ്ങള്‍ ഹൃദയത്തില്‍, മോചിക്ക പാപങ്ങള്‍.
ദൂതര്‍ തന്‍ ഗാനം കേള്‍പ്പൂ: സന്തോഷം ഈ ഭൂമൌ
രാജന്‍ ഇമ്മാനുവേലനെ, ആവസിക്കെങ്ങളില്‍.