ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു.@മത്തായി 19:6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഡോറോത്തി എഫ്. ഗര്‍നി, 1883 (O Perfect Love):

സൈമണ്‍ സഖറിയ, 2012.

പെര്‍ഫക്റ്റ് ലവ്, ജോസഫ് ബാര്‍ണബി, 1890 (🔊 pdf nwc). ഡ്യൂക്ക് ഓഫ് ഫൈഫും വെയില്‍സിലെ രാജകുമാരനും ആയ ലൂയിസിന്റെ വിവാഹത്തിനു ഉപയോഗിക്കാന്‍ വേണ്ടി ആയിരുന്നു ബാര്‍ണബി ഈ ഗാനത്തിന് ഈ രാഗം എഴുതിയതു.

ഛായാചിത്രം
ജോസഫ് ബാര്‍ണബി
1838–1896

ഇംഗ്ലണ്ടിലെ 'വിടെന്മ്യര്‍' -'പുള്‍ വൈക്കില്‍' അന്നു ഞായറാഴ്ച യായിരുന്നു. ഞങ്ങള്‍ അപ്പോള്‍ ഗാനം ആലപിച്ചു ആനന്ദിക്കുകയായിരുന്നു. ഞങ്ങള്‍ ഏവര്‍ക്കും ആസ്വാദ്യകരമായ ഒരു ഗാനം ആയിരുന്നു ഓ സ്ട്രെങ്ങത് ആന്‍ഡ് സ്റ്റേ അതിന്റെ രാഗം എന്റെ സഹോദരിക്ക് പ്രിയങ്കരമായിരുന്നു. ഈ ഗാനം പാടിക്കഴിഞ്ഞ ഉടനെ ആരോ അഭിപ്രായപ്പെട്ടു: "ഇത്രയും നല്ലൊരു വിവാഹ ഗാനത്തിന്നു എത്രയോ അനുയോജ്യമല്ലാത്ത വാക്കുകള്‍ കൊടുത്തതു എത്ര ദയനീയം! " എന്നു. എന്റെ സഹോദരി എന്റെ നേരെ തിരിഞ്ഞു വെല്ലുവിളിച്ചു: "കാവ്യ രചനയില്‍ പ്രാവീണ്യം ഇത്രയുണ്ടായിട്ടും ഒരു പ്രിയങ്കരമായ രാഗത്തിനു അനുയോജ്യമായ പുതിയ വരികള്‍ എഴുതുവാന്‍ കഴിയാത്ത ഒരു സഹോദരിയുണ്ടായിട്ടു എന്തു പ്രയോജനം! എന്റെ വിവാഹത്തിനു ഇതേ രാഗം ഉപയോഗിക്കണം" എന്നു. ഞാന്‍ ഒരു പാട്ടുപുസ്തകം എടുത്തു ഇങ്ങനെ പറഞ്ഞു: "ആരും എന്നെ ശല്ല്യപ്പെടുത്താതിരുന്നാല്‍ ഞാന്‍ വായനശാലയില്‍ പോയിരുന്നു എനിക്കിതില്‍ എന്തു ചെയ്യാമെന്ന് നോക്കട്ടെ" എന്നു. പതിനഞ്ചു മിനിട്ടിനകം തിരിച്ചു വന്നു ഞാന്‍ കുറിച്ച വാക്കുകള്‍ വായിച്ചു. "സ്നേഹത്തിന്റെയും ജീവിതത്തിന്റെയും തികഞ്ഞ ഒരു സംയോജനത്തിന്റെ രണ്ടുവശങ്ങളും" എന്ന ഒരു ചിന്ത എനിയ്ക്ക് വെളിപ്പെട്ടതോടെ ഈ ഗാന രചന ഏറെ അനായാസമായിരുന്നു. ദൈവമാണ് എന്നെ ഇതിനു ശക്തയാക്കിയത് എന്നു എനിക്കു തോന്നുന്നു.

പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
നിന്‍ പാദേ ദാസര്‍ മുട്ടുകുത്തുമ്പോള്‍
എന്നെന്നേക്കുമായ് യോജിപ്പിക്കിവരെ
വറ്റാത്ത സ്നേഹത്തെ പഠിപ്പിക്ക

സമ്പൂര്‍ണ്ണ ജീവന്‍, നിന്‍ വാഗ്ദത്തം പോലെ
ഏകുകിവര്‍ മേല്‍ നല്‍ വിശ്വാസവും
അനുകമ്പയും, ദീര്‍ഘക്ഷമയതും
മൃത്യുവെ വെല്ലും ദൈവാശ്രയവും

എകുകിവര്‍ മേല്‍ സ്വര്‍ഗ്ഗീയ സന്തോഷം
ഭൌമിക ദുഖം അകറ്റിടുവാന്‍
ശോഭിപ്പിക്കിവര്‍ ഭാവിജീവിതത്തെ
നീ നല്‍കും ജീവനിന്‍ സ്നേഹത്താലെ

കേള്‍ക്കുക താത! ക്രിസ്തുവിന്റെ മൂലം
നിന്‍ നിത്യ വാക്കു പോലെ, ശുദ്ധാത്മാ!
ജീവ ജാലങ്ങള്‍ അര്‍പ്പിക്കും നിന്‍ സ്തുതി
മഹത്വം സ്തോത്രം നിനക്കെന്നേക്കും